മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍ സമത്വവും ജോലി-ജീവിത സന്തുലിതാവസ്ഥയും ആസ്വദിക്കുന്നതിന് മുന്‍തൂക്കം നല്‍കിയാണ് താന്‍ നോര്‍വേ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു. ഇത് ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടി. 3.5 ലക്ഷം രൂപ മാസ വരുമാനമുള്ള മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം നോര്‍വേയില്‍ ജീവിതം തിരഞ്ഞെടുത്തത്.
ജോലിയെയും വ്യക്തിപരമായ സംതൃപ്തിയെയും കുറിച്ചുള്ള തന്റെ ധാരണകളെ നോര്‍വേയുടെ സാമൂഹിക ഘടന എങ്ങനെ പുനര്‍നിര്‍മ്മിച്ചുവെന്ന് സച്ചിന്‍ റീലില്‍ പറയുന്നു. നോര്‍വേ ഒരു സമത്വബോധമുള്ള സമൂഹമാണെന്നും അദ്ദേഹം പറയുന്നു. രാജ്യം എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നു. ഒരാളുടെ ജോലിയോ ലിംഗഭേദമോ സ്വദേശമോ ഒന്നും നോക്കിയല്ല നോര്‍വേയില്‍ ആളുകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
advertisement
രാജ്യത്തിന്റെ സമത്വബോധമാണ് ഇതിന് കാരണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. അത് ഒരാളുടെ പ്രൊഫഷണല്‍ ഐഡന്റിറ്റിയെ എല്ലാറ്റിനുമുപരിയായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ജോലി ആത്മാഭിമാനത്തിന്റെ അളവുകോലല്ലെന്നും മറിച്ച് ഒരാളുടെ ജീവിതത്തിന്റെ ഭാഗമായി തുടരുന്നുവെന്നും സച്ചിന്‍ പറയുന്നു.
അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉത്കണ്ഠ ആരോഗ്യകരമായ ഒരു സമൂഹത്തിന് എത്രത്തോളം സംഭാവന നല്‍കിയെന്നും സച്ചിന്‍ റീലില്‍ ചൂണ്ടിക്കാട്ടി. "ആവശ്യങ്ങളെ കുറിച്ച് നിങ്ങള്‍ സമ്മര്‍ദ്ദം നേരിടുന്നില്ലെങ്കില്‍ കുടുംബം, ആരോഗ്യം, ഹോബികള്‍, യാത്ര എന്നിവയില്‍ നിങ്ങള്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഇവിടുത്തെ ആളുകള്‍ അതിജീവിക്കുക മാത്രമല്ല, അവരുടെ ജീവിതം പൂര്‍ണ്ണമായി ജീവിക്കുകയും ചെയ്യുന്നത്", സച്ചിന്‍ പറഞ്ഞു.
പലരും വിദേശത്തേക്ക് ജോലിക്കായി പോകുന്നത് കൂടുതല്‍ ശമ്പളം എന്ന മോഹത്തിലാണ്. എന്നാല്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ദുബായ് തുടങ്ങിയ ഇടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അത്ര ഉയര്‍ന്ന ശമ്പളം നോര്‍വേ വാഗ്ദാനം ചെയ്യുന്നില്ലെന്നും സച്ചിന്‍ തുറന്നുപറയുന്നുണ്ട്. സാമ്പത്തികമല്ല നോര്‍വേയില്‍ തന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറയുന്നു. വ്യക്തിപരമായി ജീവിതം നല്‍കുന്ന മറ്റ് ഗുണങ്ങള്‍ക്കാണ് ഇവിടെ പണത്തേക്കാള്‍ പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകര്‍ഷകമായ ഒരു അടിക്കുറിപ്പോടെയാണ് സച്ചിന്‍ റീല്‍ പങ്കിട്ടിട്ടുള്ളത്. 35 രാജ്യങ്ങളിലധികം യാത്ര ചെയ്ത ശേഷം ലളിതമായ ഒരു തിരിച്ചറിവില്‍ എത്തിയതായി അദ്ദേഹം പറയുന്നു. "ജീവിതത്തിന് എല്ലായ്‌പ്പോഴും കൂടുതല്‍ പണം ആവശ്യമില്ല. ചിലപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ കുറഞ്ഞ സമ്മര്‍ദ്ദവും കൂടുതല്‍ വിശ്വാസവും സമയവും ആവശ്യമാണ്".
ഒരു രാജ്യത്തെ മറ്റൊന്നിനേക്കാള്‍ മഹത്വപ്പെടുത്തുന്നതല്ല തന്റെ സന്ദേശമെന്നും സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്യന്തികമായി രാജ്യം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് തന്റെ തിരഞ്ഞെടുപ്പ് എന്നും അതിജീവനത്തെ കുറിച്ചല്ല, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്ന ഒരു ജീവിതം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചാണ് ഇതെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടി. 15.3K ലൈക്കുകളും ലഭിച്ചു. ജീവിത നിലവാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് ആളുകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സച്ചിന്റെ തിരഞ്ഞെടുപ്പിനെ ചിലര്‍ പ്രശംസിച്ചു. വിദേശത്ത് സമാധാനം കണ്ടെത്താനുള്ള ശ്രമത്തെ ചിലര്‍ അംഗീകരിച്ചു.
സാമ്പത്തിക നേട്ടമല്ല ക്ഷേമമാണ് പ്രധാനമെന്ന അദ്ദേഹത്തിന്റെ വാക്കുകളെ പലരും കടമെടുത്തു. അതേസമയം അഭിപ്രായം വ്യക്തിപരമാണെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. ജീവിത നിലവാരത്തിന്റെ നിര്‍വചനം എല്ലാവര്‍ക്കും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
