TRENDING:

ഇനി മാസത്തില്‍ 10 ദിവസം 'വര്‍ക് ഫ്രം ഓഫീസ്' നിര്‍ബന്ധം; ഉത്തരവുമായി ഇന്‍ഫോസിസ്

Last Updated:

നിലവില്‍ ജീവനക്കാര്‍ പഞ്ചിംഗിനായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പിലൂടെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അഭ്യര്‍ത്ഥനയും നല്‍കിയിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൂടുതല്‍ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കുന്നതിനായി പുതിയ ഉത്തരവുമായി ഇന്‍ഫോസിസ്. മാര്‍ച്ച് അഞ്ചിന് ഇന്‍ഫോസിസ് പുറത്തിറക്കിയ ഉത്തരവില്‍ ജീവനക്കാര്‍ മാസത്തില്‍ 10 ദിവസം നിര്‍ബന്ധമായും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് പറയുന്നു. ഇതിനായി പുതിയ ഹാജര്‍ സംവിധാനവും കമ്പനി ഏര്‍പ്പെടുത്തുമെന്നും അതിലൂടെ വര്‍ക് ഫ്രം ഓഫീസ് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഇൻഫോസിസ്
ഇൻഫോസിസ്
advertisement

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കുറയ്ക്കണമെന്ന് കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നതായി 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടന്‍ തന്നെ നടപ്പിലാകുന്ന പുതിയ സംവിധാനത്തില്‍ (system intervention process) ഡിപ്പാര്‍ട്ട്‌മെന്റ് റിക്വസ്റ്റുകളെക്കാള്‍ പ്രോജക്ട് ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അഭ്യര്‍ത്ഥന ഇനി ഓട്ടോമാറ്റിക്കായി അംഗീകരിക്കപ്പെടില്ല. നിലവില്‍ ജീവനക്കാര്‍ പഞ്ചിംഗിനായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പിലൂടെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അഭ്യര്‍ത്ഥനയും നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ ജീവനക്കാര്‍ മാസത്തില്‍ പത്ത് ദിവസവും തങ്ങളുടെ ഓഫീസില്‍ എത്തി ഹാജര്‍ രേഖപ്പെടുത്തണം.

advertisement

ജോബ് ലെവല്‍ 5 (ജെഎല്‍ 5) ഉം അതിനുതാഴെയുമുള്ള ജീവനക്കാര്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്. ടീം ലീഡര്‍മാരാണ് ജെഎല്‍-5ല്‍ ഉള്‍പ്പെടുന്നത്. തൊട്ടുതാഴെ സോഫ്റ്റ് വെയര്‍ എഞ്ചീനിയര്‍മാര്‍, സീനിയര്‍ എഞ്ചീനിയര്‍മാര്‍, സിസ്റ്റം എഞ്ചീനിയര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. ജെഎല്‍-6ല്‍ മാനേജര്‍മാര്‍, സീനിയര്‍ മാനേജര്‍മാര്‍, സീനിയര്‍ ഡെലിവറി മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 2025 മാര്‍ച്ച് 10 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരിക.

കോവിഡ് വ്യാപനവും അതേത്തുടര്‍ന്നുണ്ടായ ലോക്ഡൗണിനും പിന്നാലെയാണ് പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ഫ്രം ഹോം സൗകര്യം നല്‍കിയത്. എന്നാല്‍ ജോലിയില്‍ കാര്യക്ഷമതയും ഏകോപനവും കുറഞ്ഞതോടെ ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ ജീവനക്കാരെ തിരികെ ഓഫീസിലെത്തിക്കാന്‍ ശ്രമം തുടങ്ങി. 2023ലാണ് ഇന്‍ഫോസിസ് ഓഫീസിലേക്ക് ജീവനക്കാരെ തിരികെയെത്തിക്കാനുള്ള നയം പ്രഖ്യാപിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In an effort to bring more employees back to office campuses, Infosys announced on Wednesday (March 5) that it is making it mandatory for staff to work 10 days a month from the office. The Bengaluru-based company will introduce a new attendance system that requires employees to adhere to this in-office work schedule each month

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇനി മാസത്തില്‍ 10 ദിവസം 'വര്‍ക് ഫ്രം ഓഫീസ്' നിര്‍ബന്ധം; ഉത്തരവുമായി ഇന്‍ഫോസിസ്
Open in App
Home
Video
Impact Shorts
Web Stories