2021ലെ വനിതാദിനത്തോടനുബന്ധിച്ച് ടൈം മാഗസിന്റെ കവർ ചിത്രത്തിൽ ഇതുവരെ ഇടം നേടിയ 10 പ്രമുഖ വനിതകളെ സിഎൻബിസിടിവി ഡോട്ട് കോം തിരഞ്ഞെടുത്തിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.
advertisement
ഇന്ദിരാഗാന്ധി- ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ ചിത്രം ടൈം മാഗസിന്റെ കവർ ചിത്രമായി മൂന്ന് തവണ അച്ചടിച്ചിട്ടുണ്ട്. 1966ലാണ് ആദ്യമായി ചിത്രം അച്ചടിച്ചത്. പിന്നീട് 1971ലും 1984ൽ
ഇന്ദിരഗാന്ധിയായുടെ കൊലപാതകത്തിന് ശേഷവും ചിത്രം അച്ചടിച്ചിരുന്നു.
മെർലിൻ മൺറോ- ഇന്നും ബഹുമാനിക്കപ്പെടുന്ന ഹോളിവുഡ് താരമാണ് മെർലിൻ മൺറോ. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് 1956 മെയ് 14ലാണ് ടൈംസിൽ മെർലിൻ മൺറോയുടെ മുഖചിത്രം അച്ചടിച്ചത്.
വിർജീനിയ വുൾഫ്- 1937 ഏപ്രിൽ 12ന് ആണ് വിർജീനിയ വുൾഫിന്റെ ചിത്രം ടൈംസിൽ അച്ചടിച്ചത്. എ റൂം ഓഫ് വൺ ഓവൻ, ബിറ്റ്വീൻ ദി ആക്റ്റ്സ് പോലുള്ള ക്ലാസിക്കുകൾ എഴുതിയ എഴുത്തുകാരിയാണ് വിർജീനിയ വുൾഫ്.
എലിസബത്ത് രാജ്ഞി II- 1952ൽ വുമൺ ഓഫ് ദ ഇയർ ആയി പ്രഖ്യാപിച്ചപ്പോഴാണ് 94കാരിയായ എലിസബത്ത് രാജ്ഞിയുടെ ചിത്രം ടൈംസിന്റെ കവർ ചിത്രമായി അച്ചടിച്ചത്.
എല്ലെൻ ഡിജെനെറസ്- അവതാരികയും ഹാസ്യനടിയുമായ എല്ലെൻ ഡിജെനെറസ് 1997 ഏപ്രിൽ 14 ലെ ടൈം മാഗസിന്റെ അഭിമുഖത്തിൽ സ്വന്തം ലൈംഗികതയെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി. ഇതിനെ തുടർന്നാണ് മുഖചിത്രം അച്ചടിച്ച് വന്നത്.
Also Read- Happy Women's Day 2021 | 72 വർഷം, കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് 9 വനിതകൾ
ജാക്വലിൻ കെന്നഡി ഒനാസിസ്- അമേരിക്കയിലെ പ്രഥമ വനിതയായിരുന്ന ജാക്വലിൻ കെന്നഡി 1994 മെയ്
30ലെ ലക്കത്തിലാണ് ടൈംസ് മാഗസിനിൽ പ്രത്യക്ഷപ്പെട്ടത്. മരണത്തിന് ശേഷമാണ് അവരുടെ ചിത്രം മാഗസിനിൽ അച്ചടിച്ചത്.
മാർഗരറ്റ് താച്ചർ- 1990 ഡിസംബർ 3ലെ ടൈംസിന്റെ മുഖചിത്രത്തിലാണ് ഉരുക്ക് വനിതയായ
മാർഗരറ്റ് താച്ചറുടെ ചിത്രം അച്ചടിച്ച് വന്നത്. രണ്ടാം ഘട്ട നേതൃത്വ തിരഞ്ഞെടുപ്പിൽ മന്ത്രിസഭ അവർക്കൊപ്പം നിൽക്കാതിരുന്ന സമയത്തായിരുന്നു ഈ ചിത്രം അച്ചടിച്ചത്.
മെറിൽ സ്ട്രീപ്പ്- 1981 സെപ്റ്റംബർ 7നാണ് അമേരിക്കൻ സിനിമാതാരമായ മെറിൽ സ്ട്രീപ്പിന്റെ ചിത്രം മാഗസിനിൽ അച്ചടിച്ച് വന്നത്. വെളുത്ത ടോപ്പ് ധരിച്ച താരത്തിന്റെ ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എലിസബത്ത് ടെയ്‌ലർ- ഹോളിവുഡ് താരം എലിസബത്ത് ടെയ്‌ലർ 1949 ഓഗസ്റ്റ് 22നാണ് ടൈംസിന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
സോഫിയ ലോറൻ- 1962ലാണ് ഇറ്റാലിയൻ നായികയും ഗായികയുമായ സോഫിയ ലോറന്റെ
ചിത്രം ടൈംസിൽ അച്ചടിച്ചത്.
Time Magazine, Indira Gandhi, cover photo, Womens day 2021, ടൈം മാഗസിൻ, ഇന്ദിര ഗാന്ധി, കവർ ചിത്രം, വനിത ദിനം 2021