കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി. പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്.
സംസ്ഥാനത്തും യോഗാ ദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ആരോഗ്യമുള്ള സമൂഹമാണ് ലക്ഷ്യമെന്നും അത് കൈവരിക്കാൻ യോഗ പരിശീലനം ഉപകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.
advertisement
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി നോയിഡയിലും പീയുഷ് ഗോയല്‍ മുംബൈയിലും അശ്വിനി വൈഷ്ണവ് ഒഡീഷയിലും യോഗാദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കരസേന മേധാവി മനോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ കരസേനയിലും പരിപാടി സംഘടിപ്പിച്ചു.
Also Read- മദ്യപിച്ച് ലക്കുകെട്ട് സൈൻബോർഡിന് മുകളിൽ പുഷ് അപ്പ്; വൈറലായി വീഡിയോ
പാര്‍ലമെന്റിനു മുന്നിലും കര്‍ത്തവ്യപഥില്‍ ഇന്ത്യാ ഗേറ്റിനു സമീപവും യോഗാ ചടങ്ങുകള്‍ നടത്തി. കേരള സര്‍വകലാശാലയും യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി യോഗാഭ്യാസപ്രകടനങ്ങള്‍ നടത്തി.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഗുരുഗ്രാമിൽ നടന്ന യോഗാദിനാചരണത്തിൽ ഭാഗമായി. സിയാച്ചിനിലും ലഡാക്കിലെ പാംഗോങ് നദിക്കരയിലും സൈന്യത്തിന്റെ നേതൃത്വത്തിൽ വിപുലമായി യോഗ ദിനം ആചരിച്ചു.