TRENDING:

അന്താരാഷ്ട്ര മിഡ്‌വൈഫ് ദിനം | മിഡ്‌വൈഫുകൾ പ്രതിവർഷം രക്ഷിക്കുന്നത് 4.3 മില്യൺ ജീവനുകൾ

Last Updated:

ഏഷ്യയിലെയും പസഫിക്കിലെയും ഓരോ 100,000 ജനനങ്ങളിലും 150 സ്ത്രീകൾ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് അന്താരാഷ്ട്ര മിഡ്‌വൈഫ് ദിനം. ആരോഗ്യമേഖലയിൽ വളരെ കുറഞ്ഞ സൗകര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് മിഡ്‌വൈഫുകൾ. എന്നാൽ, സ്വന്തം ജീവൻ വരെ പണയപ്പെടുത്തി വിലയേറിയ ജീവനുകൾ രക്ഷിക്കുന്നതിൽ മുൻനിരയിലാണ് മിഡ്‍വൈഫ് മേഖലയിൽ പ്രവർത്തിക്കുന്നവ‍‍ർ.
advertisement

'ദില്ലിയിലെ (തിമോർ-ലെസ്റ്റെയുടെ തലസ്ഥാനം) ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നാല് മിഡ്‍വൈഫുകൾക്ക് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചു. ശരിയായ സംരക്ഷണ ഉപകരണങ്ങളില്ലാതെ രോഗികളെ പരിചരിച്ചതാണ് ഇവ‍ർക്കും രോഗം വരാൻ കാരണം. പരിമിതമായ സൗകര്യങ്ങളിൽ മൊബൈൽ മെറ്റേണിറ്റി ക്ലിനിക്കുകൾ നടത്തുമ്പോൾ അടിയന്തിര സാഹചര്യങ്ങളിൽ ആരോഗ്യസേവന വിതരണം കൂടുതൽ ദുരിതത്തിലാകാറുണ്ടെന്ന് ഡോ. ജോസ് അന്റോണിയോ പറഞ്ഞു.

കുട്ടികളെ സമർത്ഥരായി വളർത്തണോ? എങ്കിൽ കോഡിങ്ങിന് പകരം സംഗീതം പഠിപ്പിക്കണമെന്ന് പഠനം

advertisement

മുൻസിപ്പാലിറ്റികളിൽ കോവി‍ഡ്-19 കേസുകൾ വർദ്ധിച്ചിട്ടും സ്ത്രീകളുടെ പ്രസവവും പരിചരണവും കൈകാര്യം ചെയ്യുന്ന തങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) ലഭിക്കുന്നില്ലെന്ന് തിമോർ - ലെസ്റ്റെയിലെ ബോബോനാരോ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഒരു മിഡ്‍വൈഫായ സ്റ്റെല്ല അമരൽ പറയുന്നു. സ്വന്തം ശരീരത്തെയും പ്രസവിക്കുന്ന അമ്മമാരെയും ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളെയും വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സ്റ്റെല്ല പറയുന്നു.

COVID 19 | കോവിഡ് ബാധിതൻ ആശുപത്രി വിട്ടിറങ്ങി; പൊലീസ് സഹായം തേടി ആശുപത്രി അധികൃതർ, സംഭവം കോട്ടക്കലിൽ

advertisement

ഏഷ്യയിലെയും പസഫിക്കിലെയും ഓരോ 100,000 ജനനങ്ങളിലും 150 സ്ത്രീകൾ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് മിഡ്‍വൈഫ് മേഖലയിൽ ശരിയായ നിക്ഷേപം നടത്തിയാൽ തടയാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഓരോ 100,000 ജനനങ്ങളിലും 220 സ്ത്രീകൾ തെക്കേ ഏഷ്യയിലും 150 പേർ തെക്ക്-കിഴക്കൻ ഏഷ്യയിലും മരിക്കുന്നുണ്ടെന്നാണ് വിവരം. ജീവിതകാലം മുഴുവൻ അവശ്യ ലൈംഗിക, പ്രത്യുൽപാദന, മാതൃ, നവജാത, കൗമാര ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ 90% വരെ മിഡ്‌വൈഫുകൾക്ക് നൽകാൻ കഴിയുമെങ്കിലും, ആഗോളതലത്തിൽ 900,000 മിഡ്‌വൈഫുകളുടെ കുറവുണ്ട്.

advertisement

കോവിഡ്-19 പോലുള്ള ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും മിഡ്‌വൈഫുകൾക്ക് പ്രാധാന്യമുണ്ട്. മിഡ്‍വൈഫറി സ്കൂളുകൾക്ക് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും മിഡ്‌വൈഫുകളുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും മിനിമം പ്രാരംഭ സേവന പാക്കേജിൽ (MISP) പരിശീലനം ഉൾപ്പെടെ മിഡ്‌വൈഫറി വിദ്യാഭ്യാസം നൽകുന്നതും ഈ മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് ഒരു പരിധി വരെ പരിഹാരമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2030ഓടെ ഗർഭാവസ്ഥയിലും പ്രസവാനുപാതത്തിലുമുള്ള സങ്കീർണതകൾ മൂലം ആഗോളമരണങ്ങൾ ഒരു ലക്ഷത്തിൽ 70ൽ താഴെയായി കുറയ്ക്കുകയാണ് ലക്ഷ്യം. യു ‌എൻ എഫ്‌ പി‌ എ, ഡബ്ല്യു ‌എ‌ച്ച്‌ ഒ, ഐ സി ‌എം എന്നിവയുടെ സമീപകാല പഠനമനുസരിച്ച്, ആരോഗ്യപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണ് മിഡ്‌വൈഫുകളിൽ നിക്ഷേപിക്കുന്നത്. ഓരോ അഞ്ച് വർഷത്തിലും മിഡ്‍വൈഫ് പ്രസവ ഇടപെടലുകളിൽ 10% വർദ്ധനവുണ്ടായാൽ 22% മാതൃമരണങ്ങളും 23% നവജാത മരണങ്ങളും കുറയ്ക്കുകയും 2035 ഓടെ പ്രതിവർഷം 1.3 ദശലക്ഷം ജീവൻ രക്ഷിക്കുകയും ചെയ്യാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
അന്താരാഷ്ട്ര മിഡ്‌വൈഫ് ദിനം | മിഡ്‌വൈഫുകൾ പ്രതിവർഷം രക്ഷിക്കുന്നത് 4.3 മില്യൺ ജീവനുകൾ
Open in App
Home
Video
Impact Shorts
Web Stories