വൈകിയുള്ള അത്താഴവും ശരീരഭാരവും
രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുകയോ വൈകി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പലരും വാദിക്കുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Also Read- പല്ലിലെ മഞ്ഞപ്പും കറയും അകറ്റാം; ഈ ഏഴ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ
രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്ന മുതിര്‍ന്ന ആളുകളില്‍ കൂടുതല്‍ കലോറി ഉപഭോഗത്തിനുള്ള (calorie intake) സാധ്യത കൂടുതലാണ്, ഇത് ശരീരഭാരം (weight gain) വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ആളുകളുടെ പരമാവധി ദൈനംദിന കലോറി ഉപഭോഗം കൂടുതലായിരിക്കും.
advertisement
ഭക്ഷണം തിരഞ്ഞെടുക്കുന്നതും പ്രധാനം
നിങ്ങളുടെ അത്താഴം വൈകുമ്പോള്‍ ഇതിനിടയ്ക്ക് ജങ്ക് ഫുഡുകളോ മറ്റ് ഭക്ഷണങ്ങളോ കഴിക്കാനുള്ള സാധ്യത കൂടുതലാണ്. മിക്കവരും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഉരുളക്കിഴങ്ങ് ചിപ്സ്, ചോക്ലേറ്റ്, ഐസ്‌ക്രീം എന്നിവ കഴിക്കാറുണ്ട്. ഉയര്‍ന്ന കലോറിയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
Also Read- എണ്ണമയമുള്ള ചര്‍മ്മമാണോ? എങ്ങനെ പരിപാലിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അധിക കലോറി ഉപയോഗിക്കാതിരിക്കാന്‍ അത്താഴത്തിന് ശേഷം നിങ്ങള്‍ക്ക് വിശക്കുമ്പോള്‍ ആരോഗ്യകരവും ലഘുവായതുമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം നിയന്ത്രണത്തിലാണെങ്കില്‍ വൈകി അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കില്ല.
പലരും സമ്മര്‍ദ്ദം മൂലമോ ഉത്കണ്ഠ മൂലമോ രാത്രിയില്‍ ധാരാളം ഭക്ഷണം കഴിക്കാറുണ്ട്. അങ്ങനെയാണ് രാത്രിയില്‍ വൈകി കഴിക്കുന്ന ലഘുഭക്ഷണങ്ങളുടെ അളവും തരവും മാറുന്നത്. സാങ്കേതികമായി, നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം, നിങ്ങളുടെ ശരീരം ഭക്ഷണം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെ ബാധിക്കില്ല.
നിങ്ങളുടെ മൊത്തം കലോറി ഉപഭോഗവും ദിവസത്തില്‍ നിങ്ങള്‍ എത്രമാത്രം വ്യായാമം ചെയ്യുന്നു എന്നതുമാണ് യഥാര്‍ത്ഥത്തില്‍ പ്രധാനം. അതിനാല്‍, ഉറങ്ങാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുകയോ എളുപ്പത്തില്‍ ദഹിപ്പിക്കാവുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യുന്നതാണ് നല്ലത്.
