TRENDING:

Ramadan 2022 | ഗര്‍ഭിണികള്‍ റമദാൻ മാസം നോമ്പെടുക്കേണ്ടതുണ്ടോ? വ്രതാനുഷ്ഠാനത്തിൽ ഇളവുകൾ ആർക്കൊക്കെ?

Last Updated:

പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സ്ത്രീകളും നോമ്പ് അനുഷ്ഠിക്കണമെന്നാണ് പറയുന്നതെങ്കിലും, ഗര്‍ഭിണികളും പ്രായമായവരും വ്രതം എടുക്കണമെന്ന് നിര്‍ബന്ധമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022ലെ റമദാന്‍ അടുത്തെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് പ്രാര്‍ത്ഥനയുടെയും ദാനത്തിന്റെയും സമയമാണിത്. ഓരോ മുസ്ലിമിനും ആരോഗ്യമുള്ളിടത്തോളം കാലം നോമ്പ് (fasting) അനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ വര്‍ഷം ഏപ്രില്‍ 2ന് (april 2) റമദാന്‍ (ramadan) ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണ് റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കേണ്ടത്. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാനിന്റെ അവസാനമാണ് ഈദ് (eid) ആഘോഷിക്കുന്നത്. പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സ്ത്രീകളും നോമ്പ് അനുഷ്ഠിക്കണമെന്നാണ് പറയുന്നതെങ്കിലും, ഗര്‍ഭിണികളും (pregnant women) പ്രായമായവരും വ്രതം എടുക്കണമെന്ന് നിര്‍ബന്ധമില്ല.

1. റമദാനില്‍ ഗര്‍ഭിണികള്‍ക്കുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്?

നിങ്ങള്‍ ഗര്‍ഭിണിയോ ആര്‍ത്തവം ഉള്ളവരോ മുലയൂട്ടുന്നവരോ ആണെങ്കില്‍ റമദാനില്‍ നോമ്പെടുക്കേണ്ടതില്ല. റമദാനിലെ നോമ്പ് സമയത്ത് ആര്‍ത്തവമായാൽ നോമ്പ് മുറിയും. എന്നാല്‍ ഈ ദിവസങ്ങളില്‍ മുടങ്ങിയ നോമ്പുകള്‍ പിന്നീട് അനുഷ്ഠിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്ത് ഉപവസിക്കുന്നത് അമ്മയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നതിനാല്‍ നോമ്പ് എടുക്കേണ്ടതില്ല.

advertisement

2. റമദാന്‍ നോമ്പില്‍ നിന്ന് ആരെയൊക്കെയാണ് ഒഴിവാക്കിയിരിക്കുന്നത്?

രോഗബാധിതരെയും പുണ്യമാസത്തില്‍ യാത്ര ചെയ്യുന്നവരെയും വ്രതാനുഷ്ഠാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പിന്നീട് നഷ്ടപ്പെട്ട നോമ്പ് ദിനങ്ങൾ നികത്തണം. പ്രായമായവരെയും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരെയും ഉപവാസത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിങ്ങള്‍ ആരോഗ്യവാനാണോ എന്നും നോമ്പ് എടുക്കാനുള്ള ശാരീരക ക്ഷമത ഉണ്ടോ എന്നും ഡോക്ടര്‍മാരില്‍ നിന്ന് നിർദ്ദേശം തേടാം.

3. നോമ്പ് എടുക്കാതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ എന്ത് സംഭവിക്കും?

റമദാനില്‍ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങൾ കാരണം നോമ്പെടുക്കാനായില്ലെങ്കിൽ അതിന് നഷ്ടപരിഹാരമെന്നോണം നിങ്ങള്‍ക്ക് പാവങ്ങളെ സഹായിക്കാനാകും. ഒരാള്‍ക്ക് റമദാനില്‍ വ്രതമെടുക്കാന്‍ കഴിയാതെ വരികയും (പ്രായമായവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ആര്‍ത്തവമുള്ളവര്‍, മുലയൂട്ടുന്ന സ്ത്രീകള്‍) പിന്നീട് നഷ്ടമായ ദിവസങ്ങള്‍ നികത്താന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ അവര്‍ മറ്റാര്‍ക്കെങ്കിലും ഭക്ഷണം നല്‍കുകയോ പണം ദാനമായി നല്‍കുകയോ വേണം. ഇത് ഫിദിയ എന്നാണ് അറിയപ്പെടുന്നത്.

advertisement

റമദാന്‍ മാസത്തില്‍ വ്യക്തമായ കാരണമില്ലാതെ നിങ്ങള്‍ മനഃപൂര്‍വം നോമ്പ് നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ നിങ്ങള്‍ നല്‍കേണ്ട നഷ്ടപരിഹാരമാണ് കഫാറത്. മനപ്പൂര്‍വം മുറിച്ച നോമ്പിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരാള്‍ 60 ദിവസം തുടര്‍ച്ചയായി ഉപവസിക്കണം. അവര്‍ക്ക് അതിന് സാധിച്ചില്ലെങ്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കണം.

ലോകത്തെമ്പാടുമായുള്ള മുസ്ലീങ്ങൾ റമദാനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ 2 നാണ് റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ആകാശത്ത് റമദാൻ ചന്ദ്രക്കല കണ്ടാൽ മാത്രമേ മാസപ്പിറവി പ്രഖ്യാപിക്കുകയുള്ളൂ. ഹിജ്റ വർഷ പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാൻ. അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന വ്രതം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമായി കരുതപ്പെടുന്ന റമദാൻ മാസം വിശ്വാസികൾക്ക് അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസവുമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Ramadan 2022 | ഗര്‍ഭിണികള്‍ റമദാൻ മാസം നോമ്പെടുക്കേണ്ടതുണ്ടോ? വ്രതാനുഷ്ഠാനത്തിൽ ഇളവുകൾ ആർക്കൊക്കെ?
Open in App
Home
Video
Impact Shorts
Web Stories