TRENDING:

ബസില്‍ പോകാനോ ഹോസ്റ്റല്‍ ഫീസിനോ പണമില്ലായിരുന്ന യുവാവ് ഇന്ന് ഐഎസ്ആര്‍ഒ മേധാവി; എസ്. സോമനാഥിന്റെ ആത്മകഥ വരുന്നു

Last Updated:

കോളേജ് പഠനകാലത്ത് കൊല്ലം ജില്ലയിലെ ഒരു ചെറിയ മുറിയിലാണ് താന്‍ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശാസ്ത്രസാങ്കേതിക രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശാസ്ത്രജ്ഞനാണ് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ അഭിമാനകരമായ പല ബഹിരാകാശ പദ്ധതികളുടെയും മേല്‍നോട്ടം നിര്‍വ്വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ ബാല്യാകാലാനുഭവം പങ്കുവെയ്ക്കുന്ന ആത്മകഥയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത മാസമാണ് ആത്മകഥ പ്രസിദ്ധീകരിക്കുക. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്നാണ് ആത്മകഥയുടെ പേര്. ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതിരുന്ന, ബസ് കാശ് പോലുമില്ലാതിരുന്ന ബാലനില്‍ നിന്നും ഐഎസ്ആര്‍ഒ മേധാവിയെന്ന പദവിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ ജീവിതമാണ് ആത്മകഥയില്‍ പറയുന്നത്.
advertisement

അദ്ദേഹം കുട്ടിക്കാലത്ത് നേരിട്ട വെല്ലുവിളികളെപ്പറ്റിയും പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്നത്തെ കാലത്ത് കോളേജിലേക്ക് സൈക്കിളിലാണ് അദ്ദേഹം പോയിരുന്നത്. അക്കാലത്ത് അദ്ദേഹം അനുഭവിച്ച സാമ്പത്തിക പരാധീനതകളെപ്പറ്റിയും പുസ്തകത്തില്‍ പറയുന്നുണ്ട്.

കോളേജ് പഠനകാലത്ത് കൊല്ലം ജില്ലയിലെ ഒരു ചെറിയ മുറിയിലാണ് താന്‍ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടികെഎം എന്‍ജീനിയറിംഗ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. അന്ന് ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നുവെന്നും സോമനാഥ് ഓര്‍ത്തെടുക്കുന്നു. ബസിന് പോകാന്‍ കാശില്ലാതിരുന്ന കാലമായിരുന്നു. അതിനാല്‍ കോളേജിലേക്ക് സൈക്കിളിലാണ് പോയിരുന്നതെന്നും അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. കൂടാതെ കോളേജ് ടൂറുകളില്‍ നിന്നും താന്‍ മനപ്പൂര്‍വ്വം മാറി നിന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മനസ്സിലാക്കിയാണ് ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്നതെന്ന് അദ്ദേഹം പറയുന്നു.

advertisement

അതേസമയം തന്റെ കരിയര്‍ തെരഞ്ഞെടുക്കുന്ന സമയത്ത് നേരിടേണ്ടി വന്ന ആശങ്കകളെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്നയാളായ സോമനാഥിന് എന്‍ജീനിയറിംഗിന് പോകണോ ബിഎസ് സിയ്ക്ക് പോകണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അന്ന് എടുത്ത ആ തീരുമാനമാണ് അദ്ദേഹത്തെ ഇന്നത്തെ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്.

ജീവിതത്തിലെ ദുരിതങ്ങള്‍ മറികടന്ന് സ്വപ്‌നങ്ങള്‍ നേടിയെടുക്കാൻ ആകുമെന്ന് ഇന്നത്തെ തലമുറയെ പഠിപ്പിക്കുകയാണ് തന്റെ ആത്മകഥയിലൂടെ അദ്ദേഹം.

നവംബറിലാണ് അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെഴുതുന്ന ആത്മകഥ ലിപി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. വ്യക്തി ജീവിതത്തിന് പുറമെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ അദ്ദേഹം നേടിയ നേട്ടങ്ങളെപ്പറ്റിയും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

advertisement

Summary: ISRO chairman S Somanath had a turbulent growing up which finds a mention in his biography Nilavu Kudicha Simhangal

മലയാളം വാർത്തകൾ/ വാർത്ത/Life/
ബസില്‍ പോകാനോ ഹോസ്റ്റല്‍ ഫീസിനോ പണമില്ലായിരുന്ന യുവാവ് ഇന്ന് ഐഎസ്ആര്‍ഒ മേധാവി; എസ്. സോമനാഥിന്റെ ആത്മകഥ വരുന്നു
Open in App
Home
Video
Impact Shorts
Web Stories