1. സ്ലിപ്പ്-ഓണ്‍ ഷൂസ് (slip-on shoes)
സിംപിളും ഭാരം കുറഞ്ഞതും സൗകര്യപ്രദവുമായ ഷൂസ് ആണ് സ്ലിപ്പ്-ഓണ്‍ ഷൂസുകള്‍. ഏത് തരത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പവും സ്ലിപ്പ്-ഓണ്‍ ഷൂസുകള്‍ ധരിക്കാവുന്നതാണ്. മാത്രമല്ല, ഏത് അവസരങ്ങള്‍ക്കും അനുയോജ്യവുമാണ്. അതില്‍ ഫ്രില്ലുകളോ ഹുക്കുകളോ ലെയ്‌സുകളോ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കാണാനും മനോഹരമാണ്. പുരുഷന്മാര്‍ക്ക് എന്നും പ്രിയപ്പെട്ട ഷൂസ് ആണിത്. വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യവും ഇതുതന്നെ.
2. കണ്‍വേഴ്‌സ് ഷൂസ് (converse shoes)
1908ല്‍ പുറത്തിറക്കിയ കണ്‍വേഴ്‌സ് ഷൂസ് ഇന്നും ഫാഷന്‍ ട്രെൻഡാണ്. ന്യായമായ വിലയില്‍ കണ്‍വേഴ്‌സ് ഷൂസ് വാങ്ങാം. വ്യത്യസ്ത നിറങ്ങളിലും കോമ്പിനേഷനുകളിലും കണ്‍വേഴ്‌സ് ഷൂസ് ലഭ്യമാണ്. നിങ്ങള്‍ക്ക് കാഷ്വല്‍ സ്റ്റൈലാണ് താല്‍പ്പര്യമെങ്കില്‍, വെള്ളയോ കറുപ്പോ നിറത്തിലുള്ള കണ്‍വേഴ്‌സ് ഷൂസ് അനുയോജ്യമായിരിക്കും.
advertisement
3. വൈറ്റ് സ്‌നീക്കേഴ്‌സ് (white sneakers)
വെളുത്ത നിറത്തിലുള്ള ഷൂസ് ധരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. എല്ലാ വസ്ത്രങ്ങളുമായും മാച്ച് ചെയ്യുന്ന ഒന്നാണ് വെളുത്ത ഷൂസുകള്‍. അതിനായി വലിയ തുകയും ചെലവാക്കേണ്ടതില്ല. ന്യായമായ വിലയില്‍ തന്നെ അവ ലഭ്യമാകും. അടുത്തുള്ള മാര്‍ക്കറ്റുകളിലോ ഓണ്‍ലൈനായോ എളുപ്പത്തില്‍ തന്നെ അവ ലഭ്യമാകുന്നതാണ്. കുറച്ച് വര്‍ഷങ്ങളായി ആളുകൾക്ക് പ്രിയപ്പെട്ട ഒന്നാണ് വൈറ്റ് സ്‌നീക്കേഴ്സ്. അത് ഫാഷന്‍ ലോകത്തു നിന്ന് അത്ര പെട്ടെന്നൊന്നും പുറത്താകുകയുമില്ല.
4. ഫോര്‍മല്‍ ഷൂസ് (formal shoes)
എല്ലാ പുരുഷന്മാരുടെ കൈയിലും ഒരു ജോഡി ഫോര്‍മല്‍ ഷൂസ് നിര്‍ബന്ധമായും ഉണ്ടായിരിക്കും. ഫാഷനബിളും സ്റ്റൈലിഷുമാണ് ഫോര്‍മല്‍ ഷൂസുകള്‍. നമുക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ലുക്ക് നല്‍കുന്നവയാണ് ഫോര്‍മല്‍ ഷൂസുകള്‍. ലെതര്‍, ചുക്ക ബൂട്ട്, മോങ്ക് സ്ട്രാപ്പ് എന്നിവ ഉപയോഗിച്ചാണ് ഫോര്‍മല്‍ ഷൂസുകള്‍ നിര്‍മ്മിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടാനുസരണം നമുക്ക് ഇവ തെരഞ്ഞെടുക്കാവുന്നതാണ്. ജോലിസ്ഥലം, കോണ്‍ഫറന്‍സുകള്‍, ഇവന്റുകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഫോര്‍മല്‍ ഷൂസ്.
see also: ദേഷ്യം പെട്ടെന്ന്? ആരെയും വിശ്വാസമില്ലേ ? വിമർശനം ഇഷ്ടമല്ലേ ? പാരനോയിയ ലക്ഷണങ്ങളാവാം
5. ലോഫേഴ്‌സ് (Loafers)
ഉയര്‍ന്ന നിലവാരത്തിലുള്ള മികച്ച ഷൂസുകളാണ് ലോഫേഴ്‌സ് ഷൂസ്. ലെതര്‍, റബ്ബര്‍ എന്നിവ ഉപയോഗിച്ചാണ് ലോഫേഴ്‌സ് ഷൂസുകള്‍ നിര്‍മ്മിക്കുന്നത്. വൈവിധ്യമാര്‍ന്ന ഡിസൈനുകളിലും മെറ്റീരിയലുകളിലും ലോഫേഴ്‌സ് ലഭ്യമാണ്. ഇതിന് ലെയ്‌സുകള്‍ ഇല്ല. എന്നാൽ സ്റ്റൈലിഷാണ്. എല്ലാ വസ്ത്രങ്ങളുമായും അവ മാച്ച് ആവുകയും ചെയ്യും.