ദേഷ്യം പെട്ടെന്ന്? ആരെയും വിശ്വാസമില്ലേ ? വിമർശനം ഇഷ്ടമല്ലേ ? പാരനോയിയ ലക്ഷണങ്ങളാവാം

Last Updated:

മറ്റുള്ളവരുടെ സാധാരണമായ ഇടപെടലുകളില്‍ നിന്ന് പോലും വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ ചിന്തിച്ച് ഉണ്ടാക്കുന്നവരായിരിക്കും ഇത്തരക്കാർ.

എല്ലാത്തരം ബന്ധങ്ങളിലും (relationships) നിങ്ങള്‍ക്ക് സംശയങ്ങള്‍ (doubts) തോന്നാറുണ്ടോ? ഒരു ബന്ധത്തിലും നിങ്ങള്‍ തൃപ്തനല്ലേ? തൃപ്തനല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ (mental health issue) ഉണ്ടെന്ന് ന്യായമായും സംശയിക്കാം. പാരനോയിഡ് പേഴ്സണാലിറ്റി ഡിസോഡർ എന്നാണ് ഇതിനെ പറയുന്നത്. ഈ വ്യക്തിത്വ വൈകല്യമുള്ള ആളുകള്‍ മറ്റുള്ളവര്‍ തങ്ങളെ വേദനിപ്പിക്കാനോ (hurt) അപമാനിക്കാനോ ശ്രമിക്കുന്നതായി എപ്പോഴും വിശ്വസിക്കുന്നു. വളരെ അടുത്ത ബന്ധങ്ങളിലുള്ള ആളുകളെക്കുറിച്ച് പോലും ഇവര്‍ക്ക് ഈ സംശയം തോന്നാം.
പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്റെ ചില പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്;
മറ്റുള്ളവരുടെ പ്രതിബന്ധതയെയും വിശ്വസ്തതയെയും എപ്പോഴും സംശയിക്കുക. മറ്റുള്ളവര്‍ നിങ്ങളെ ഒറ്റിക്കൊടുക്കുന്നതായി വിശ്വസിക്കുന്നു. ഒരിക്കലും നിങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടില്ല, അവര്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാം എന്ന ഭയം കൊണ്ടാണ് ഇത്. മറ്റുള്ളവരോട് പക തോന്നിയേക്കാം. അമിതമായി ചിന്തിക്കുന്നതും പ്രധാന ലക്ഷണങ്ങളിൽപ്പെടുന്നു.
മറ്റുള്ളവരുടെ സാധാരണമായ ഇടപെടലുകളില്‍ നിന്ന് പോലും വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ ചിന്തിച്ച് ഉണ്ടാക്കുന്നവരായിരിക്കും ഇത്തരക്കാർ. വിമര്‍ശനങ്ങളെ ഈ അവസ്ഥയിലുള്ളവർ അംഗീകരിക്കില്ല. പിന്നീട് ഇതിന്റെ പേരില്‍ ദേഷ്യപ്പെട്ടെന്നുമിരിക്കും. എപ്പോഴും ദേഷ്യം പ്രകടിപ്പിക്കുന്നവരാകും ഇവർ. മറ്റുള്ളവരില്‍ നിന്ന് അകന്ന് നിൽക്കാൻ ശ്രമിക്കും. വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവ് സ്വഭാവമായിരിക്കും.
advertisement
പാരനോയ്ഡ് വ്യക്തിത്വത്തിന്റെ കാരണം എന്താണ്?‍
ജീവശാസ്ത്രപരവും മാനസികവുമായ ചില ഘടകങ്ങള്‍ ഒരുമിച്ച് വരുമ്പോഴാണ് പാരനോയ്ഡ് പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടാകാറുള്ളത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന വൈകാരിക ആഘാതങ്ങള്‍ മുതിര്‍ന്ന് കഴിയുമ്പോള്‍ ഇത്തരം മാനസിക പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാം.
ചികിത്സ എങ്ങനെ?
ശാരീരികവും മാനസികവുമായ ചില രോഗനിര്‍ണ്ണയ ടെസ്റ്റുകളടങ്ങുന്നതാണ് ആദ്യഘട്ടം. വ്യക്തിയുടെ രോഗാവസ്ഥയുടെ നിലയെ അനുസരിച്ചായിരിക്കും ഇത്തരം ടെസ്റ്റുകള്‍ നടത്തുക. കൗണ്‍സിലിംഗ് പോലുള്ള സൈക്കോ തെറാപ്പികളിലൂടെ സൈക്യാട്രിസ്റ്റിനും സൈക്കോളജിസ്റ്റിനും നിങ്ങളെ സഹായിക്കാനാകും.
advertisement
പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിനെ എങ്ങനെ തടയാം?
കൃത്യസമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. ഉറക്കം മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും. അമിതമായി ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കുക. ജീവിതം, കരിയര്‍, ലക്ഷ്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
വ്യായാമവും യോഗയും ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ നെഗറ്റീവ് വികാരങ്ങളില്‍ നിന്ന് അകറ്റി സജീവമായിരിക്കാന്‍ സഹായിക്കും. കഴിയുന്നതും മറ്റുള്ളവരുമായി കൂടുതല്‍ ഇടപെഴകാന്‍ ശ്രമിക്കുക. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ധ്യാനവും എഴുത്തും നിങ്ങളെ സഹായിക്കും.
അതേസമയം, വിഷാദവും ഉത്കണ്ഠയും ഉണ്ടാവുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗമാണെന്ന് യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിലെ ഒരു കൂട്ടം ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ഡോ. ജെഫ് ലാമ്പെര്‍ട്ടാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കുകയേ രക്ഷയുള്ളൂവെന്നാണ് ഗവേഷകര്‍ പറയുന്നത്. വ്യത്യസ്ത ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. അനാവശ്യമായി സോഷ്യല്‍ മീഡിയയില്‍ സമയം കളയുന്നത് ഒരാഴ്ച ഒഴിവാക്കി നോക്കിയാല്‍ തന്നെ വലിയ ഗുണം കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Health/
ദേഷ്യം പെട്ടെന്ന്? ആരെയും വിശ്വാസമില്ലേ ? വിമർശനം ഇഷ്ടമല്ലേ ? പാരനോയിയ ലക്ഷണങ്ങളാവാം
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement