എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്കായി കോച്ചിംഗ് ക്ലാസുകളിൽ പെൺകുട്ടികൾ കുറവാണെന്നും സ്‌നേഹ പറയുന്നു. ആൺകുട്ടികൾക്ക് തുല്യമായി പെൺകുട്ടികളും ജെഇഇ കോച്ചിംങിൽ പങ്കുടെക്കുകയാണെങ്കിൽ പ്രവേശന പരീക്ഷയിൽ കൂടുതൽ പെൺകുട്ടികൾ റാങ്ക് നേടുമെന്നും സ്‌നേഹ പറഞ്ഞു. 'പെൺകുട്ടികൾ ഇഷ്ടമുള്ള വിഷയം പഠിക്കണം. എഞ്ചിനീയറിംങ് ക്ലാസുകളിൽ ആൺകുട്ടികൾ കൂടുതലാണെന്നോ ജോലികൾ കൂടുതൽ പുരുഷ കേന്ദ്രീകൃതമാണ് എന്നോ ഉള്ള കാരണത്താൽ ഞാൻ ഒരിക്കലും എന്റെ താത്പര്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല', സ്‌നേഹ പറയുന്നു.
സ്‌നേഹയുടെ കുടുംബത്തിൽ ആദ്യമായി സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചത് അവളായിരുന്നു. മൂത്ത സഹോദരി ബികോം വിദ്യാർത്ഥിനിയാണ്. സ്‌നേഹയുടെ അമ്മ വീട്ടമ്മയും അച്ഛൻ ബിസിനസുകാരനുമാണ്. രാജസ്ഥാനിൽ ജനിച്ച സ്‌നേഹ ഇപ്പോൾ കുടുംബത്തോടൊപ്പം ഗുവാഹത്തിയിലാണ് താമസിക്കുന്നത്.
advertisement
read also : പ്രായപൂർത്തിയായവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവുകൾ അറിയാം
സ്‌നേഹുടെ പ്രിയപ്പെട്ട വിഷയം ഗണിതമാണ്. അതേസമയം, ഫിസിക്‌സ് കുറിച്ച് ബുദ്ധിമുട്ടുള്ള വിഷയമാണെന്നും സ്‌നേഹ പറയുന്നു. എങ്കിലും എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും നേടുകയും ചെയ്തു. ജെഇഇക്ക് തയാറെടുക്കുന്ന ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 4 മണിക്ക് എണീറ്റ് പഠിച്ചിരുന്നുവെന്ന് സ്‌നേഹ പറയുന്നു. കൃത്യമായി റിവിഷൻ നടത്തുകയും ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അസൈൻമെന്റുകൾ പൂർത്തിയാക്കാനും പുതിയ ആശയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനുമാണ് കോച്ചിംഗ് സെന്ററിനെ കൂടുതൽ ആശ്രയിച്ചിരുന്നതെന്നും സ്നേഹ പറയുന്നു.
ഒരുപാട് പുസ്‌കങ്ങളൊന്നും റഫർ ചെയ്തിട്ടില്ലെന്നും എൻസിഇആർടി സിലബസും അധ്യാപകർ നൽകുന്ന നോട്ടുകളുമാണ് പഠിച്ചിരുന്നതെന്നും സ്‌നേഹ പറയുന്നു. ഫിസിക്‌സ് ബുദ്ധിമുട്ടുള്ള വിഷയമായതിനാൽ ഈ വിഷയം പഠിക്കുന്നതിനായി കൂടുതൽ സമയം ചെലവഴിച്ചു. അതേസമയം, കെമസ്ട്രി ക്ലാസിനൊപ്പം തന്നെ പഠിച്ച് പോകുകയായിരുന്നു.
see also: അമ്മയും മകനും പി.എസ്.സി ലിസ്റ്റിൽ; '41കാരിയായ അമ്മ പഠിച്ചത് അംഗനവാടിയിലെ ജോലിയ്ക്ക് ശേഷം
അതേസമയം, പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാമെന്നും സ്‌നേഹ വ്യക്തമാക്കി. കൂടുതൽ സമയം പഠിക്കുന്നതിനാലും മാനസിക സംഘർഷം അനുഭവിക്കുന്നതിനാലും പെട്ടെന്ന് തളർച്ച വരാൻ സാധ്യതയുണ്ട്. തുടർച്ചയായുള്ള പഠനം
ശരീരത്തിന് ക്ഷീണമുണ്ടാക്കും. അതിനാൽ ഇവേളകൾ എടുക്കാൻ ശ്രദ്ധിക്കണം. ഈ സമയങ്ങളിൽ നിങ്ങൾക്ക് ഉന്മേഷം പകരുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പഠനകാലത്ത് സോഷ്യൽ മീഡിയ ഒഴിവാക്കിയിരുന്നുവെന്നും സ്നേഹ പറയുന്നു.
പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി കുടുംബത്തിലെ ചടങ്ങുകളും സുഹൃത്തുക്കളുടെ ജന്മദിന പാർട്ടികളും പോലും സ്‌നേഹ ഉപേക്ഷിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങാത്തതിന് കളിയാക്കിയവർ തന്നെ ഇന്ന് തന്നെ വിളിച്ച് അഭിനന്ദിക്കുകയാണെന്നും സ്‌നേഹ പറഞ്ഞു.
അതേസമയം, കെവിപിവൈ സ്‌കോളർഷിപ്പം സ്‌നേഹക്ക് ലഭിച്ചിട്ടുണ്ട്. ഐഐടി ബോംബെയുടെ കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ സീറ്റ് നേടുകയാണ് സ്‌നേഹയുടെ അടുത്ത ലക്ഷ്യം.