Blood Pressure| പ്രായപൂർത്തിയായവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രായത്തിനനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും
ധമനികളുടെ ആന്തരിക ഭിത്തികളില്‍ രക്തം പ്രയോഗിക്കുന്ന മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്ന് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ശരാശരി രക്തസമ്മര്‍ദ്ദം സ്ഥിരമായി തുടരുമെങ്കിലും, അത് ദിവസത്തില്‍ പലപ്പോഴും ചെറിയ ഏറ്റക്കുറച്ചിലുകള്‍ കാണിക്കാറുണ്ട്. വിശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയും ആവേശത്തോടെയോ സമ്മര്‍ദ്ദത്തിന് കീഴ്പെട്ടോ ജോലികള്‍ ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ദം തല്‍ക്ഷണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ധമനികളെ മുറിവേല്‍പ്പിക്കുകയോ കഠിനമാക്കുകയോ ചെയ്യും. രക്തസമ്മര്‍ദ്ദം സിസ്റ്റോളിക്, ഡയസ്റ്റോളിക് എന്നിങ്ങനെ രണ്ട് മൂല്യങ്ങളായാണ് കണക്കാക്കുന്നത്. അതിനാല്‍ BP 120/80 mm Hg എന്നതില്‍ 120 എന്നത് സിസ്റ്റോളിക് മർദ്ദവും 80 എന്നത് ഡയസ്റ്റോളിക് മർദ്ദവുമാണ്.
രക്തസമ്മര്‍ദ്ദം രണ്ട് തരത്തിലുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും താഴ്ന്ന രക്ത സമ്മര്‍ദ്ദവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത് പുകവലി, അമിതമായ മദ്യപാനം, അമിതഭാരം, വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുക എന്നിവ. ചികിത്സിച്ചില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊറോണറി ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ദീര്‍ഘകാല ആരോഗ്യസ്ഥിതികള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
Also Read- Blood Pressure| വിവിധ തരത്തിലുള്ള രക്തസമ്മർദ്ദങ്ങളെ കുറിച്ച് അറിയാം? എങ്ങനെ പ്രതിരോധിക്കാം?
advertisement
പ്രായത്തിനനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. മുതിര്‍ന്നവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് പരിശോധിക്കാം.
പുരുഷന്മാര്‍
21-25: സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം 120.5, ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദം 78.5
26-30: സിസ്റ്റോളിക് 119.5, ഡയസ്‌റ്റോളിക് 76.5
31-35: സിസ്‌റ്റോളിക് 114.5, ഡയസ്‌റ്റോളിക് 75.5
36-40: സിസ്‌റ്റോളിക് 120.5, ഡയസ്‌റ്റോളിക് 75.5
41-45: സിസ്‌റ്റോളിക് 115.5, ഡയസ്‌റ്റോളിക് 78.5
advertisement
46-50: സിസ്‌റ്റോളിക് 119.5, ഡയസ്‌റ്റോളിക് 80.5
51-55: സിസ്‌റ്റോളിക് 125.5, ഡയസ്‌റ്റോളിക് 80.5
56-60: സിസ്‌റ്റോളിക് 129.5, ഡയസ്‌റ്റോളിക് 79.5
61-65: സിസ്‌റ്റോളിക് 143.5, ഡയസ്‌റ്റോളിക് 76.5
സ്ത്രീകള്‍
21-25: സിസ്‌റ്റോളിക് 115.5, ഡയസ്‌റ്റോളിക് 70.5
26-30: സിസ്‌റ്റോളിക് 113.5, ഡയസ്‌റ്റോളിക് 71.5
31-35: സിസ്‌റ്റോളിക് 110.5, ഡയസ്‌റ്റോളിക് 72.5
36-40: സിസ്‌റ്റോളിക് 112.5, ഡയസ്‌റ്റോളിക് 74.5
advertisement
41-45: സിസ്‌റ്റോളിക് 116.5, ഡയസ്‌റ്റോളിക് 73.5
46-50: സിസ്‌റ്റോളിക് 124, ഡയസ്‌റ്റോളിക് 78.5
51-55: സിസ്‌റ്റോളിക് 122.55, ഡയസ്‌റ്റോളിക് 74.5
56-60: സിസ്‌റ്റോളിക് 132.5, ഡയസ്‌റ്റോളിക് 78.5
61-65: സിസ്‌റ്റോളിക് 130.5, ഡയസ്‌റ്റോളിക് 77.5
രക്തസമ്മര്‍ദ്ദം കുറയാന്‍ നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:
- രക്തം നഷ്ടപ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. അപകടമോ ശസ്ത്രക്രിയയോ മറ്റെന്തെങ്കിലും വഴി രക്തം നഷ്ടപ്പെട്ടാലും രക്തസമ്മര്‍ദ്ദം കുറയും.
advertisement
- പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് രക്തസമ്മര്‍ദ്ദത്തിന്റെ തോതിനെ ബാധിക്കാനിടയാകുന്നു.
- ഹൈപ്പോതൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, അഡ്രിനാലിന്റെ കുറവ്, ബ്ലഡ് ഷുഗര്‍ അപര്യാപ്തത, ഡയബറ്റിസ് പോലുള്ള എന്ഡോക്രയിന്‍ പ്രശ്നങ്ങൾ തുടങ്ങിയവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനിടയാക്കും.
- ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കില്‍ വെന്‍ട്രിക്കിള്‍ സങ്കോചത്തിന്റെ താളം തെറ്റും. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കും
advertisement
നമ്മുടെ നില്‍പ്പ്, ഉറങ്ങുന്ന സമയം, ദിവസം മുഴുവനുമുള്ള സമ്മര്‍ദ്ദത്തിന്റെ നില എന്നിവ അനുസരിച്ച് രക്തസമ്മര്‍ദ്ദം മാറുന്നതു പോലെ, പ്രായമാകുമ്പോഴും നമ്മുടെ രക്തസമ്മര്‍ദ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകും. പ്രായമാകുമ്പോള്‍, നമ്മുടെ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളിന്റെ അളവും ഉള്‍പ്പെടെ നമ്മുടെ ഹൃദയാരോഗ്യത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രായമായവര്‍ക്കുള്ള സാധാരണ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ, വര്‍ഷങ്ങളായി നമ്മുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് പ്രതിഫലിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ഹൃദയത്തിന്റെ പ്രായം
വാര്‍ധക്യത്തെ തടയാന്‍ നമുക്ക് ഒരിക്കലും കഴിയില്ല, ഇതില്‍ നമ്മുടെ ഹൃദയത്തിന്റെ വാര്‍ദ്ധക്യവും ഉള്‍പ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ വൃത്തിയുള്ള ഭക്ഷണവും ക്രമമായ വ്യായാമവും സഹായിക്കും. എന്നാല്‍ പ്രായത്തിനനുസരിച്ച് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയില്ല. കൂടാതെ, ഹൃദയത്തിന്റെ ഭിത്തികളും കോശങ്ങളും പ്രായത്തിനനുസരിച്ച് കട്ടിയുള്ളതായിത്തീരുന്നു, ഇത് രക്തം പമ്പ് ചെയ്യൽ ദുഷ്കരമാക്കുന്നു.
advertisement
ദുര്‍ബലമായ രക്തക്കുഴലുകള്‍
പ്രായമാകും തോറും നമ്മുടെ ധമനികള്‍ ചുരുങ്ങുകയും ദുര്‍ബലമാവുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുന്നു. രക്തക്കുഴലുകള്‍ക്ക് കട്ടി കൂടുന്നതിനാൽ അവയ്ക്ക് സാധാരണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിന്റെ ഫലമായി സ്‌ട്രോക്കോ ഹൃദയാഘാതമോ വരെ സംഭവിക്കാം.
ദഹനപ്രക്രിയ
പ്രായമാകുമ്പോള്‍ മാംസ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കാലക്രമേണ കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണമാണ്.
രക്തത്തിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍
വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, ശരീരത്തിന് മുമ്പുള്ള അതേ ശേഷിയില്‍ ഉള്ളിലെ ദ്രാവകം നിലനിര്‍ത്താന്‍ കഴിയില്ല. ഇത് രക്തപ്രവാഹത്തിലെ ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകള്‍ക്കുള്ളിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വൃക്കയുടെ പ്രവര്‍ത്തനം കുറയുന്നു
ആവശ്യത്തിന് രക്തം ലഭിക്കുന്നില്ലെങ്കില്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ വെള്ളവും സോഡിയവും ശരീരത്തില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഹോര്‍മോണുകള്‍ വൃക്കകള്‍ ഉത്പാദിപ്പിക്കുന്നു. ഇടുങ്ങിയ രക്തക്കുഴലുകള്‍ കാരണം ഹൃദയത്തിനും വൃക്കകള്‍ക്കുമിടയിലുള്ള രക്തയോട്ടം കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നു
നമ്മുടെ ജീവിതശൈലിയും നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കാരണം, പ്രായമാകും തോറും ശാരീരിക പ്രവര്‍ത്തനങ്ങളിൽ കുറവുണ്ടാകുന്നു. ഇത് നമ്മുടെ രക്തചംക്രമണത്തെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കുന്നു.
ഗര്‍ഭാവസ്ഥയിലുള്ളവരുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭകാല ഹൈപ്പര്‍ടെന്‍ഷന്‍ എന്നും അറിയപ്പെടുന്നു. പൊതുവെ ഗര്‍ഭാവസ്ഥയുടെ ആദ്യ 20 ആഴ്ചകളില്‍ സ്ത്രീകളിലെ രക്തസമ്മര്‍ദ്ദം സാധാരണ പരിധിക്കുള്ളിലായിരിക്കും. എന്നാൽ, ഗര്‍ഭാവസ്ഥയുടെ രണ്ടാം പകുതിയില്‍ രക്തസമ്മർദ്ദം 140/90 mm Hg കടന്നാൽ ഗര്‍ഭകാല ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകുന്നു.
ഗര്‍ഭകാലത്ത് അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിന് രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ നിരീക്ഷിക്കുന്നത് പ്രധാനമാണ്. മിക്ക സ്ത്രീകളും അവരുടെ ഗര്‍ഭകാലത്തുടനീളം നല്ല മര്‍ദ്ദം നിലനിര്‍ത്താറുണ്ട്. ചില സ്ത്രീകളിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രീ-എക്ലാംസിയയ്ക്കും സാധ്യതയുണ്ട്, ഇത് അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയാണ്. അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകള്‍ (എസിഒജി) പറയുന്നത്, ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസമ്മര്‍ദ്ദവും സാധാരണ നിലയായ 120/80 എംഎം എച്ച്ജിയില്‍ താഴെയായിരിക്കണമെന്നാണ്.
ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളൊന്നും കാണില്ല. പ്രീ-എംക്ലാംസിയയുടെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുകയാണെങ്കില്‍, കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്:
- വീക്കം, പ്രത്യേകിച്ച് കൈകളിലോ മുഖത്തോ
- മരുന്ന് കഴിച്ചാലും മാറാത്ത തലവേദന
- വേഗത്തിൽ ശരീരഭാരം വർദ്ധിക്കുന്നത്
- മൂത്രം ചെറിയ അളവിലേ ഉണ്ടാകൂ
- കാഴ്ചയിലെ അസ്വസ്ഥതകള്‍
- ഗര്‍ഭത്തിന്റെ 20-ാം ആഴ്ചയ്ക്കു ശേഷം ആരംഭിക്കുന്ന ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം
- കാഴ്ചയില്‍ മാറ്റങ്ങള്‍
- വയറിന് സമീപമോ വയറിന്റെ മുകളില്‍ വലതുവശത്തോ വേദന
ഗര്‍ഭസ്ഥ സമയത്ത് രക്തസമ്മര്‍ദ്ദം കുറയുകയാണെങ്കില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ഇവയാണ്:
- തലകറക്കം
- ബോധക്ഷയം
- മങ്ങിയ കാഴ്ച
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ
- തണുത്ത അല്ലെങ്കില്‍ നനഞ്ഞ ചര്‍മ്മം
- ദ്രുത ശ്വസനം
- ക്ഷീണം
- നിര്‍ജ്ജലീകരണം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2022 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Blood Pressure| പ്രായപൂർത്തിയായവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവുകൾ അറിയാം