തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനമായി മാറുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റാകണമെന്ന മോഹം ജെനിയുടെ മനസിൽ കയറി കൂടിയത്. എല്ലാ പിന്തുണയും നൽകി അച്ഛൻ ഒപ്പം നിന്നു. ചെറിയ പ്രായത്തിലേ അച്ഛനൊപ്പം അറേബ്യൻ നാട്ടിലേക്കു പോയതാണ് ജെനിയും കുടുംബവും. അജ്മാനിൽ സ്ഥിരതാമസമാക്കിയ ജെനി പൈലറ്റാകുന്നതിനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി. മൂന്നു മാസം മുമ്പാണ് ജെനിക്ക് വിമാനം പറത്താനുള്ള ലൈസൻസ് ലഭിക്കുന്നത്.
advertisement
വൈകാതെ എയർ അറേബ്യയുടെ ഭാഗമായി മാറിയ ജെനിയ്ക്ക്, തന്‍റെ ജന്മനാട്ടിലേക്കുള്ള ആദ്യ യാത്രയാണിത്. പ്ലസ് ടു പൂർത്തിയാക്കിയ ശേഷമാണ് ജെനി പൈലറ്റാകുന്നതിനുള്ള ശ്രമം തുടങ്ങിയത്. പരിശീലന കാലഘട്ടം ഏറെ ആവേശകരമായി തന്നെ പൂർത്തിയാക്കി. ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ട് തോന്നി. പരിശീലനത്തിനിടെ ഒരു തവണ അപകടത്തിൽപെടുകയും ചെയ്തു. എന്നാൽ ഇച്ഛാശക്തികൊണ്ട് എല്ലാ വെല്ലുവിളികളെയും ജെനി അനായാസം മറികടന്നു. ഒടുവിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ ജെനിക്ക് സാധിച്ചിരിക്കുന്നു.
ജെനിക്ക് രണ്ടു വയസ് ഉള്ളപ്പോഴാണ് അച്ഛൻ ജെറോ ജോവിൻ കുടുംബത്തോടൊപ്പം ജോലി തേടി ദുബായിൽ എത്തുന്നത്. പിന്നീട് അജ്മാനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ബിയാട്രീസാണ് ജെനിയുടെ മാതാവ്. ജെബി ജെറോം സഹോദരനാണ്.
ട്രിവാൻഡ്രം ഇന്ത്യൻ എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ച കുറിപ്പ്
ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.
എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്
തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ തിരുവനന്തപുരത്തുകാരി..
ജെനി ജെറോമിന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ..