സ്നേഹംകൊണ്ട് ലോകത്തേക്കാൾ വലുതാകുന്ന തുരുത്ത്
മൂന്ന് കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമാണ് തുരുത്തിന്. 300 കുടുംബങ്ങൾ താമസിക്കുന്നു. ടാറിട്ട റോഡുകളില്ല, ഓട്ടോറിക്ഷയോ കാറുകളോ ഇല്ല. സൈക്കിൾ സഞ്ചാരമാണ് ഏറെയും. മൺപാതകൾ, കണ്ടൽക്കാടുകൾ, പുൽക്കാടുകൾ... ഇങ്ങനെ ശാന്ത മനോഹരമാണ് കാക്കത്തുരുത്ത്. മതേതരത്വം വെറുംവാക്കല്ല തുരുത്തിലുള്ളവർക്ക്. വിവിധ ജാതിമതങ്ങളിൽപ്പെട്ടവർ ഇവിടെയുണ്ട്. ഒരു വീട്ടിൽ കല്യാണമോ മരണമോ മറ്റ് ചടങ്ങുകളോ ഉണ്ടായാൽ അന്ന് തുരുത്തിൽ നിന്ന് ആരും ജോലിക്ക് പോകില്ല. ആ വീട്ടിൽ ഒത്തുകൂടും, പരസ്പര സഹകരണത്തിലും സ്നേഹത്തിലും തുരുത്ത് ലോകത്തെക്കാൾ വലുതാകും.
advertisement
സൂര്യകാന്തിയുടെ നാട്ടിൽ ഇന്നും തലയെടുപ്പോടെ അന്ന്യൻ പാറ
കാക്കതുരുത്തിലെ ആറു മണി കാഴ്ച
എരമല്ലൂരിൽ നിന്ന് വള്ളത്തിൽ വേണം വിസ്മയ കാഴ്ചയുടെ മണ്ണിലെത്താൻ. നോർവയിലെ പ്രശസ്തമായ അറോറ ബോറിയാലിസിൽ (ധ്രുവദീപ്തി ) തുടങ്ങുന്ന യാത്രയിൽ ചില പ്രത്യേക സമയങ്ങളിൽ പ്രത്യേക ഇടങ്ങൾക്ക് ലഭിക്കുന്ന അപൂർവ ചാരുത വിഷയമാക്കിയുള്ള പഠനത്തിലാണ് കാക്കത്തുരുത്തിലെ സൂര്യാസ്തമയം ലോകപ്രശസ്തമായത്. 24 മണിക്കൂറിൽ 24 സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതിൽ വൈകുന്നേരം ആറുമണിയാണ് കാക്കതുരുത്തിലെ മനോഹാരിത ആസ്വദിക്കാൻ പറ്റിയ സമയമെന്നാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്. വേമ്പനാട്ടു കായലിൽ ഏകദേശം മുന്നൂറ് മീറ്റർ ദൂരത്തിൽ പാലം നിർമിച്ചാൽ എരമല്ലൂരിൽ നിന്ന് കാക്കത്തുരുത്തിലേക്ക് സഞ്ചാരം എളുപ്പമാകും. ജൈവവൈവിധ്യം നഷ്ടപ്പെടാതുള്ള വിനോദസഞ്ചാര രീതി അവലംബിച്ചാൽ തുരുത്ത് കേരളത്തിന്റെ പൊൻകുടമാകും.
ലോക സഞ്ചാരത്തിലെ മറ്റിടങ്ങൾ ഇങ്ങനെ:
പുലർച്ചെ 12 മണി നോർവെ
1 മണി 35,000 അടി ഉയരത്തിൽ വിമാനയാത്ര
2 മണി അറ്റക്കാമ മരുഭൂമി
3 മണി ടെൽ അവീവ്
4 മണി നോർത്ത് അയർലൻഡ്
5 മണി ഹവായ് ദ്വീപ്
6 മണി പാരീസ്
7 മണി സാൻഫ്രാൻസിസ്കോ
8 മണി അബുദാബി
9 മണി മെൽബൺ
10 മണി ടാൻസാനിയ
11 മണി അർജന്റീന
12 മണി നയ്ബീയ
1 മണി ചാൾസ്റ്റൺ
2 മണി പോർട്ട് ലാൻഡ്
3 മണി ന്യൂസിലാൻഡ്
4 മണി ക്രൊയേഷ്യ
5 മണി ടോക്കിയോ
6 മണി കേരളം
7 മണി ക്യൂബ
8 മണി ന്യുയോർക്ക് സിറ്റി
9 മണി ചൈന
10 മണി ബുഡാപെസ്റ്റ്
11 മണി മൊണാക്കോ