സൂര്യകാന്തിയുടെ നാട്ടിൽ ഇന്നും തലയെടുപ്പോടെ അന്ന്യൻ പാറ
Last Updated:
കണ്ണെത്തുംദൂരെ വിരിഞ്ഞുനിറഞ്ഞ സൂര്യകാന്തിപ്പാടങ്ങളുടെ നാട്ടിൽ.. സുന്ദരപാണ്ഡ്യപുരത്താണ് അന്ന്യൻപാറയുടെ അസ്തമിക്കാത്ത തലയെടുപ്പ്... റിപ്പോർട്ടും ചിത്രങ്ങളും വി.എസ് കൃഷ്ണരാജ്
പാറക്കെട്ടിന് നടുവിൽ നർത്തകസംഘത്തിനൊപ്പം ആടിപ്പാടുന്ന വിക്രമും സദയും. പശ്ചാത്തലം നീളെ പച്ചപ്പാടം. അന്ന്യൻ സിനിമയിലെ റണ്ടക്ക റണ്ടക്കയുടെ അതിവേഗതാളം ആര് മറക്കാനാണ്. പാറക്കൂട്ടത്തിലോരോന്നിലും തെളിഞ്ഞുകണ്ട അതുല്യതാരമുഖങ്ങളിപ്പോഴും മനസിൽ പിടയുന്നുണ്ടാവും. ശിവാജി ഗണേശൻ.. എംജിആർ.. രജനീകാന്ത്.. പിന്നെ... കമൽഹാസനും..!
advertisement
advertisement
അക്കാരണത്താൽ പാറയും ആ മുഖങ്ങളും കാണാൻ ഇപ്പോഴുമെത്തുന്നുണ്ട് കൂട്ടുകാരും കുടുംബങ്ങളും. എന്നിട്ട് ഒറ്റയ്ക്കും കൂട്ടായും ഫോട്ടോ സെഷൻ..! പാറപ്പരപ്പിലിരുന്ന് ചരിത്രമോർക്കലും പങ്കിടലും..!! പറ്റിയാൽ ആ പാട്ടൊന്നുമൂളൽ..!!! കാറ്റ് ഇടവേളയില്ലാതെ തണുപ്പിക്കാനും തടസപ്പെടുത്താനുമെത്തും. കണ്ണെത്തുംദൂരെ വിരിഞ്ഞുനിറഞ്ഞ സൂര്യകാന്തിപ്പാടങ്ങളുടെ നാട്ടിൽ.. സുന്ദരപാണ്ഡ്യപുരത്താണ് അന്ന്യൻപാറയുടെ അസ്തമിക്കാത്ത തലയെടുപ്പ്.