TRENDING:

Kerala Budget 2026: ആർത്തവ വിരാമത്തെ നേരിടാൻ മെനോപോസ് ക്ലിനിക്കുകൾ; ഇത് ഇന്ത്യയിലാദ്യം നടപ്പാക്കിയ സംസ്ഥാനമാണോ കേരളം ?

Last Updated:

ആർത്തവവിരാമ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കുകൾ തുടങ്ങുന്നത്

advertisement
ആർത്തവവിരാമ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് കരുതലേകാൻ ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി‌ രൂപയാണ്  സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ലിനിക്കുകളെ കുറിച്ചുള്ള വിശദശാംശങ്ങൾ ലഭ്യമല്ലെങ്കിലും ആർത്തവവിരാമ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

എന്നാൽ ഇത്തരത്തിൽ ക്ലിനിക്കുകൾ സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമല്ല കേരളം. രാജ്യത്താദ്യമായി മെനോപോസ് ക്ലിനിക്കുകൾക്ക് തുടക്കമിട്ടത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലുമാണ് മെനോപോസ് ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്.

ആരോഗ്യ വകുപ്പ് സഹമന്ത്രി മേഘ്‌ന ബോർദികാറിന്റെ നിർദ്ദേശമനുസരിച്ച് ജനുവരി 14-നാണ് സംസ്ഥാനത്ത് മെനോപോസ് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചത്. ആർത്തവവിരാമം ഒരു രോഗമല്ലെന്നും മറിച്ച് എല്ലാ സ്ത്രീകളുടെയും ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടമാണെന്നും മന്ത്രി മേഘ്‌ന പറഞ്ഞു. ഈ സമയത്ത് സ്ത്രീകൾക്ക് ശാരീരികവും വൈകാരികവുമായ പിന്തുണ ആവശ്യമാണെന്നും ഇത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളതെന്നും അവർ അറിയിച്ചു.

advertisement

സ്ത്രീകളിലെ ആർത്തവവിരാമത്തിന് പലപ്പോഴും മതിയായ പരിഗണന ലഭിക്കാറില്ല. പല സാഹചര്യങ്ങളിലും ഈ ഘട്ടം അവഗണിക്കപ്പെടുന്നു. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങൾ, ഉറക്കകുറവ്, വിഷാദരോഗം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ മെനോപോസ് സമയത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സ്ത്രീകൾക്കായി പ്രത്യേക മെനോപോസ് ക്ലിനിക്കുകൾ ആരംഭിച്ചതെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

വിദഗ്ദ്ധ വൈദ്യുപരിശോധനയ്ക്കുള്ള സൗകര്യം, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസിലിംഗ്, അസ്ഥിയുടെ ആരോഗ്യം, ഹൃദയാരോഗ്യം, ഹോർമോൺ വ്യതിയാനം എന്നിവയ്ക്കുള്ള പരിശോധനകൾ, മരുന്നുകളും മാർഗ്ഗനിർദ്ദേശങ്ങളും എന്നിവ ഒറ്റകുടക്കീഴിൽ ഈ ക്ലിനിക്കുകളിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

advertisement

ഇത്തരത്തിൽ ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്തെ സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് സംരംഭത്തിന് ലഭിക്കുന്നതെന്നും അവർ അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിന് നൽകുന്ന കരുതലിന് പലരും സംതൃപ്തിയും നന്ദിയും പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Finance Minister K.N. Balagopal has allocated ₹3 crore to set up dedicated Menopause Clinics in district hospitals across Kerala. These clinics will offer mental health counseling, hormonal screenings, and bone/heart health check-ups at a single location to support women during this transition.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Kerala Budget 2026: ആർത്തവ വിരാമത്തെ നേരിടാൻ മെനോപോസ് ക്ലിനിക്കുകൾ; ഇത് ഇന്ത്യയിലാദ്യം നടപ്പാക്കിയ സംസ്ഥാനമാണോ കേരളം ?
Advertisement
Open in App
Home
Video
Impact Shorts
Web Stories