മാമ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങള്‍ (healthy benefits) ഉണ്ട്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും (vitamins) ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1. ക്യാന്‍സർ സാധ്യത കുറയ്ക്കും
മാമ്പഴത്തില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്സിഡന്റാണ്. മാമ്പഴത്തിലെ ഈ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഒടുവില്‍ ക്യാന്‍സറിലേക്ക് നയിക്കുകയും ചെയ്യുന്നു.
2. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും
advertisement
മാമ്പഴം മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാമ്പഴത്തിന്റെ തൊലിയില്‍ കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മാമ്പഴം നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് കൂടുതല്‍ നേരത്തേക്ക് വിശപ്പ് ഇല്ലാതാക്കുകയും കൊഴുപ്പ് കൂടിയ ലഘുഭക്ഷണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
Also Read- പഴങ്ങൾ കഴിക്കേണ്ടത് എപ്പോൾ? ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തേണ്ടത് എങ്ങനെ?
3. ചര്‍മ്മ സംരക്ഷണം
മാമ്പഴത്തിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ചര്‍മ്മത്തിന് വളരെ ഗുണകരവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഇത് ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുകയും വിയര്‍പ്പും മറ്റും പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യും. ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കുന്നതിന് മാമ്പഴം സഹായിക്കും.
4. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, കോപ്പര്‍, ഫോളേറ്റ്, വൈറ്റമിന്‍ ഇ, വൈറ്റമിൻ ബി എന്നിവ ആന്റിഓക്സിഡന്റുകളോടൊപ്പം മാമ്പഴത്തില്‍ കാണപ്പെടുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
5. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
മാമ്പഴം നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. അതിനാല്‍ ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
Also Read- നിങ്ങളുടെ ഡയറ്റ് കൂടുതൽ പോഷകസമൃദ്ധമാക്കാൻ അഞ്ച് വഴികൾ
6. കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ മാമ്പഴം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും മാമ്പഴം കഴിക്കുന്നത് വൈറ്റമിന്‍ എയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു. കൂടാതെ കണ്ണുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച തടയുന്നു.
7. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിന്‍ സിയും ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.
8. ശരീര താപനില നിയന്ത്രിക്കുന്നു
പച്ചമാങ്ങ ജ്യൂസ് ശരീര താപനില നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുന്നു.
