TRENDING:

Rama Navami | നാളെ രാമ നവമി; തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമ ക്ഷേത്രങ്ങൾ ഏതൊക്കെ?

Last Updated:

ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാട്ടിൽ നിരവധി പ്രസിദ്ധമായ രാമ ക്ഷേത്രങ്ങളാണുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാളെ ഏപ്രിൽ 21 രാമ നവമി. രാജ്യം രാമ നവമിയ്ക്കായി ഒരുങ്ങുകയാണ്. രാമ നവമി ദിവസം ഭക്തർ അടുത്തുള്ള രാമക്ഷേത്രം സന്ദർശിക്കുന്നത് പതിവാണ്. ശ്രീരാമനെ പൂജിക്കുന്ന ധാരാളം ക്ഷേത്രങ്ങൾ രാജ്യത്തുണ്ട്. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാട്ടിൽ നിരവധി പ്രസിദ്ധമായ രാമ ക്ഷേത്രങ്ങളാണുള്ളത്. രാമായണവുമായി അടുത്ത ബന്ധമുള്ള സ്ഥലം കൂടിയാണ് തമിഴ്നാട്. രാവണനോട് യുദ്ധം ചെയ്യാനും സീതയെ രക്ഷിക്കാനുമായി രാമൻ ഈ പ്രദേശത്ത് എത്തിയതായാണ് ചരിത്രം. അതിനാൽ രാമനെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങൾ തമിഴ്‌നാട്ടിലുണ്ട്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ചില രാമക്ഷേത്രങ്ങൾ ഇതാ.
advertisement

കോദണ്ഢപാണി രാമർ ക്ഷേത്രം

തമിഴ്‌നാട്ടിലെ കോദണ്ഢപാണി രാമർ ക്ഷേത്രം അഥവാ സേലത്തെ ശ്രീരാമക്ഷേത്രം ഒരു പുരാതന ക്ഷേത്രമാണ്. ഇത് രാമായണ കാലം മുതലുള്ളതാണെന്നാണ് ഐതിഹ്യം. അയോധ്യപട്ടണം എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ രാമ നവമിയെ ഏറ്റവും മഹത്തായ രീതിയിൽ ആഘോഷിക്കാറുണ്ട്. ഒറ്റ കല്ലുകൊണ്ട് നിർമ്മിച്ച ഗോപുരമാണ് ഇവിടത്തെ പ്രത്യേകത. രാമായണത്തിലെ പ്രധാന ദേവന്മാരുടെയും മറ്റ് രൂപങ്ങളുടെയും ചിത്രങ്ങൾ കൊണ്ട് ഗോപുരം അലങ്കരിച്ചിട്ടുണ്ട്.

കോദണ്ഢരാമർ ക്ഷേത്രം, രാമേശ്വരം

ഐതിഹാസിക ദ്വീപായ രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന കോദണ്ഢരാമർ ക്ഷേത്രം നഗരത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ്. ദ്വീപിന്റെ തെക്കേ അറ്റത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള രാമേശ്വരം ലങ്കയിലേക്ക് പാലം പണികഴിപ്പിച്ച സ്ഥലമാണെന്നാണ് പറയപ്പെടുന്നത്. കടലിനാൽ ചുറ്റപ്പെട്ട കോദണ്ഢരാമർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ രാമനും സീതയും ലക്ഷ്മണനും ഹനുമാനും വിഭീഷണനുമാണ്. രാമായണത്തിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ ചില ചിത്രങ്ങളും വില്ലുപിടിച്ച് നിൽക്കുന്ന രാമന്റെ വിഗ്രഹവും ഈ ക്ഷേത്രത്തിലുണ്ട്.

advertisement

മുടികോണ്ടൻ കോദണ്ഢരാമർ ക്ഷേത്രം

തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ രാമക്ഷേത്രമാണിത്. 2,000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. പ്രധാന നഗരമായ തിരുവാരൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി സമ്പന്നമായ മയിലാടുതുരൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുമുള്ള മുടികോണ്ടൻ എന്ന പേരിലുള്ള പട്ടണത്തിലാണ് മുടികോണ്ടൻ കോദണ്ഢരാമർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമനെ രാജാവായി ചിത്രീകരിക്കുന്ന തലയിൽ കിരീടമുള്ള പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത.

advertisement

കൊളവില്ലി രാമൻ ക്ഷേത്രം, തിരുവെല്ലിയൻഗുഡി

വിഷ്ണുവിനെ ആരാധിക്കുന്ന 108 ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രമാണ് തിരുവെല്ലിയൻഗുഡിയിലെ കൊളവില്ലി രാമൻ ക്ഷേത്രം. കുംഭകോണം നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പുരാതനമായ ഒരു ക്ഷേത്രമാണിത്. പല്ലവ രാജവംശം 1,400 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു.

ശ്രീ യോഗ രാമർ ക്ഷേത്രം, നെടുൻഗുണം

തിരുവണ്ണാമല നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് നെടുൻഗുണം ശ്രീ യോഗ രാമർ ക്ഷേത്രം. വില്ലോ ആയുധങ്ങളോ ഇല്ലാതെ ശാന്ത സ്വരൂപനായ രാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. രാമനെ ശാന്ത ഭാവത്തിൽ കാണിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്. അതേസമയം ലക്ഷ്മണൻ ആയുധങ്ങളുമായി രാമന്റെ പിന്നിൽ നിൽക്കുന്നുണ്ട്. വിജയനഗര ചക്രവർത്തിയായ കൃഷ്ണദേവരയ്യ നിർമ്മിച്ച ഈ ക്ഷേത്രം രാമനെ സ്ഥായീഭാവത്തിൽ കല്പിച്ചിരിക്കുന്ന ക്ഷേത്രമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: Rama temple, Ram Navami, Tamil Nadu, രാമ ക്ഷേത്രം, രാമ നവമി, തമിഴ്നാട്

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Rama Navami | നാളെ രാമ നവമി; തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമ ക്ഷേത്രങ്ങൾ ഏതൊക്കെ?
Open in App
Home
Video
Impact Shorts
Web Stories