TRENDING:

പണം കൂടിയിട്ടും കടുത്ത ജോലി കാരണം ജീവിതത്തിന്റെ താളം തെറ്റി; അഭിഭാഷക മൂന്ന് കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു

Last Updated:

മൂന്ന് കോടി ശമ്പളമുള്ള ജോലിയില്‍ നിന്ന് പ്രതിവര്‍ഷം 1.9 ലക്ഷം രൂപ മാത്രമുള്ള ജോലിയിലേക്കാണ് അവര്‍ പ്രവേശിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വളരെ വേഗത്തിലാണ് ലോകത്തിന്റെ മുന്നേറ്റം. തിരക്കുപിടിച്ച ഈ ലോകത്ത് ജോലിയും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം. പലപ്പോഴും നീണ്ട മണിക്കൂറുകളാണ് ജോലിക്കുവേണ്ടി നീക്കിവയ്ക്കുന്നത്. കൂടാതെ, ആഴ്ചയുടെ അവസാനമാകുമ്പോഴുള്ള ഭയപ്പെടുത്തുന്ന രീതിയിലുള്ള ജോലിത്തിരക്ക് എന്നിവയെല്ലാം നമ്മുടെ സ്വകാര്യ ജീവിതത്തിന് പരിധി നിശ്ചയിക്കുന്നു. ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങള്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും അവയൊന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല.
News18
News18
advertisement

ഒരു വര്‍ഷം ഏകദേശം മൂന്ന് കോടി രൂപയോളം സമ്പാദിച്ചിരുന്ന മുന്‍ അഭിഭാഷകയായ എമിലി ഹേയ്‌സിന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. സാമ്പത്തിക നേട്ടത്തേക്കാള്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കിയ അവര്‍ ഉയര്‍ന്ന ശമ്പളമുള്ള അഭിഭാഷക ജോലി ഉപേക്ഷിച്ച് വളരെ കുറഞ്ഞ ശമ്പളത്തില്‍ ഒരു ടെക് കമ്പനിയില്‍ ജോലിക്ക് ചേരുകയായിരുന്നു.

തനിക്ക് സാമ്പത്തിക നേട്ടം നല്‍കുന്ന കരിയറിനേക്കാള്‍ കൂടുതലായി തന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ അവര്‍ തീരുമാനിച്ചു. മൂന്ന് കോടി ശമ്പളമുള്ള ജോലിയില്‍നിന്ന് പ്രതിവര്‍ഷം 1.9 ലക്ഷം രൂപ മാത്രമുള്ള ജോലിയിലേക്കാണ് അവര്‍ പ്രവേശിച്ചത്. 2023 ഏപ്രിലിലാണ് അവര്‍ തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ തീരുമാനമെടുത്തത്. ശനിയാഴ്ചകളില്‍ വളരെ വൈകിയാണ് അവരുടെ ജോലികള്‍ തീര്‍ന്നിരുന്നത്. ഇതിനിടെ ഒരു കേസിന്റെ വിചാരണയ്ക്കായി തയ്യാറെടുക്കുകയായിരുന്നു അവര്‍. എന്നാല്‍, മാസങ്ങളോളമാണ് അവരെ സമ്മര്‍ദവും ക്ഷീണവും പിടികൂടിയത്. തുടര്‍ന്നാണ് സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെങ്കിലും ജോലി മാറാന്‍ അവര്‍ തീരുമാനിച്ചത്. അതേസമയം, തന്റെ മാനസികാരോഗ്യത്തിന് അവര്‍ പ്രഥമ പരിഗണന നല്‍കി. ''ഒരു നിയമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് നിങ്ങളുടെ ജീവിതം പ്രവചനാതീതമാക്കും. നിങ്ങള്‍ക്ക് ഒരിക്കലും വൈകുന്നേരങ്ങളിൽ ഒഴിവുസമയം ചെലവഴിക്കാനോ രാത്രി 10 മണിക്ക് മുമ്പ് ലോഗ് ഔട്ട് ചെയ്യാനോ കഴിയില്ല. ആദ്യം നിങ്ങളുടെ ജോലിയെ നിങ്ങള്‍ സ്‌നേഹിക്കണമെന്ന് ഞാന്‍ കരുതുന്നു,'' സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ എമിലി പറഞ്ഞു.

advertisement

താന്‍ ആദ്യം ജോലി ചെയ്ത സ്ഥാപനത്തില്‍ ജോലിയും സ്വകാര്യജീവിതവും ഒന്നിച്ചുകൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തന്റെ പ്രൊഫഷണല്‍ പ്രതീക്ഷകളെല്ലാം അവിടെ തകിടം മറിഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. ടെന്‍ഷന്‍ തന്റെ ജീവിതത്തെ തകര്‍ത്തുകളഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കുറഞ്ഞ വേതനമുള്ള ജോലിക്ക് കയറുന്നത് അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ''പുതിയ ജോലിക്ക് കയറിയതോടെ തന്റെ ചിന്താഗതികള്‍ മാറി മറഞ്ഞു. അത്രനാളും പണത്തെച്ചുറ്റിപ്പറ്റിയുള്ള ജീവിതമായിരുന്നു. 'അവ അതിരുകടന്നതായി തോന്നിയിരുന്നില്ലെങ്കിലും ഞാന്‍ ശ്രദ്ധാപൂര്‍വം ചിന്തിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി. പുതിയ ജോലിക്ക് കയറിയതോടെ വലിയ ആലോചനയോ സമ്മര്‍ദമോ ഇല്ലാതെ ചെലവഴിക്കാന്‍ പഠിച്ചുവെന്നും ഇപ്പോള്‍ കര്‍ക്കശമായ ബജറ്റാണ് പിന്തുടരുന്നതെന്നും'' അവര്‍ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Lawyer quits a 3 crores annual pay job for a low paid alternative

മലയാളം വാർത്തകൾ/ വാർത്ത/Life/
പണം കൂടിയിട്ടും കടുത്ത ജോലി കാരണം ജീവിതത്തിന്റെ താളം തെറ്റി; അഭിഭാഷക മൂന്ന് കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories