ജോണ്‍ ചേംബര്‍ലെയ്ന്‍, മേരി കോര്‍സ്, വാള്‍ട്ടര്‍ ഡി മരിയ, ഡാന്‍ ഫ്‌ലേവിന്‍, നാന്‍സി ഹോള്‍ട്ട്, റോബര്‍ട്ട് ഇര്‍വിന്‍, റോബര്‍ട്ട് സ്മിത്സണ്‍, ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ഫ്രാന്‍സ്വാ മോറെലെറ്റ് തുടങ്ങിയ പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും. ഇഷ അംബാനിയാണ് ലൈറ്റ് ഇന്‍ടു സ്‌പേസ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനത്തിന്റെ ഡയറക്ടറായ ജെസീക്ക മോര്‍ഗന്‍, ക്യുറേറ്ററായ നതാലി ഡി ഗണ്‍സ്ബര്‍ഗ്, ഡിയ ആര്‍ട്ട് ഫൗണ്ടേഷനിലെ അസിസ്റ്റന്റ് ക്യുറേറ്ററായ മിന്‍ സണ്‍ ജിയോണ്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
advertisement
ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുന്നാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ഫ്‌ളൂറസെന്റ് ലൈറ്റുകള്‍, പോളിഷ് ചെയ്ത ലോഹം, പ്ലാസ്റ്റിക്, എന്നിവ പോലെയുള്ള വ്യവസായിക സാമഗ്രികളും കണ്ണാടികള്‍, ലൈറ്റുകള്‍, റിഫ്‌ളക്ടീവ് പെയിന്റ് എന്നിവ ഉള്‍പ്പെടുന്ന ഇന്‍സ്റ്റാളേഷനുകള്‍ ആസ്വാദകരുടെ മനംകവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത കലാപ്രദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഈ കലാവിരുന്ന് കാഴ്ചക്കാരില്‍ പുതിയൊരു അനുഭൂതി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ആര്‍ട്ട് ഹൗസില്‍ മെയ് 11 വരെ ലൈറ്റ് ഇന്‍ടൂ സ്‌പേസ് പ്രദര്‍ശനം നീണ്ടുനില്‍ക്കും.
കലാപ്രേമികള്‍ക്ക് എക്‌സിബിഷന്റെ ടിക്കറ്റുകള്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ (NMACC) ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്വന്തമാക്കാം. 199 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. 'ഇന്‍ഫിനിറ്റി റൂം' അടങ്ങിയ ഒരു കോംബോ ടിക്കറ്റ് 249 രൂപയ്ക്ക് ലഭിക്കും. അതേസമയം മുതിര്‍ന്ന പൗരന്‍മാര്‍, 7 വയസിന് താഴെയുള്ള കുട്ടികള്‍, ഫൈന്‍ ആര്‍ട്‌സ്, ഡിസൈന്‍, ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രദര്‍ശനത്തില്‍ സൗജന്യ പ്രവേശനമുണ്ടായിരിക്കും.
മുബൈയുടെ ഹൃദയഭാഗമായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോകമെമ്പാടുമുള്ള കലാകാരന്‍മാരുടെ പ്രിയപ്പെട്ടയിടമാണ്. 2000 പേരെ ഉള്‍ക്കൊള്ളുന്ന ഗ്രാന്‍ഡ് തിയേറ്റര്‍, 250 ഇരിപ്പിടങ്ങളുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ സ്റ്റുഡിയോ തിയേറ്റര്‍, 125 പേരെ ഉള്‍ക്കൊള്ളുന്ന ക്യൂബ് എന്നിവയാണ് കള്‍ച്ചറല്‍ സെന്ററിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ആഗോള മ്യൂസിയം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മിച്ച നാല് നിലകളുള്ള ആര്‍ട്ട് ഹൗസും കള്‍ച്ചറല്‍ സെന്ററിന്റെ പ്രധാന സവിശേഷതയാണ്. ലോകമെമ്പാടുമുള്ള കലാകാരന്‍മാരുടെ കലാപ്രദര്‍ശനത്തിനും മറ്റുമുള്ള സൗകര്യം ഇവിടെയൊരുക്കിയിരിക്കുന്നു.