സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ബിജോയ്, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) മായാ എൻ. പിള്ള, ജോയിന്റ് ഡയറക്ടർ എം. രാജ് കപൂർ (ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്. അനിൽ കുമാർ സെയിൽസ് ആന്റ് പ്രിന്റിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
2012-ൽ കേരള സർക്കാർ ആരംഭിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സാമ്പത്തിക ഞെരുക്കം നേരിടുന്നവർക്കും ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ആരോഗ്യപദ്ധതിയാണ്.
advertisement
Also read: യുവതിയെ കുത്തിയ ശേഷം തീയിട്ടെന്ന് സംശയം; തിരുവനന്തപുരത്തെ സ്ഥാപനത്തിൽ നിന്ന് കത്തി കണ്ടെടുത്തു
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി നടപ്പ് സാമ്പത്തിക വർഷം 678.54 കോടി രൂപ വകയിരുത്തുമെന്ന് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായ ആശുപത്രികൾക്ക് കുടിശ്ശികയായി വൻതുക ലഭിക്കേണ്ടതുണ്ട്. കാരുണ്യ ഗുണഭോക്താക്കൾക്ക് നൽകിയ സൗജന്യ ചികിത്സയുടെ റീഇമ്പേഴ്‌സ്‌മെൻ്റായി സ്വകാര്യ, സർക്കാർ ആശുപത്രികൾക്ക് 1,128.69 കോടി രൂപ നൽകാനുണ്ടെന്ന് ഫെബ്രുവരിയിൽ നിയമസഭയിൽ സർക്കാർ പ്രസ്താവനയിൽ പറയുന്നു.
Summary: The State Lottery department contributed Rs. 57 crores towards the Karunya Health Scheme of the state government. Health Minister Veena George accepted the cheque leaf from the authorities concerned. The larger health scheme took shape in 2012 under the state government, is a breather for numerous patients who belong to struggling financial background