എംആർഐ മെഷീനിനുള്ളിലെ ശക്തമായ കാന്തം ലോഹമാലയ്‌ക്കൊപ്പം ഇയാളെ സ്കാനറിലേക്ക് വലിച്ചിഴച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് 'ഒരു മെഡിക്കൽ അവസ്ഥയിൽ കലാശിച്ചു' എന്ന് അധികൃതർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചോ കൃത്യമായ പരിക്കുകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.
വെസ്റ്റ്ബറിയിലെ ഓൾഡ് കൺട്രി റോഡിലുള്ള നസ്സാവു ഓപ്പൺ എംആർഐയിൽ ബുധനാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. സഹായത്തിനായി 911 എന്ന നമ്പറിൽ വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഈ സംഭവം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തി. 'മെഷീൻ ഓണായിരിക്കുമ്പോൾ ആശുപത്രിയിൽ, സിടി, എംആർഐ സ്കാൻ ചെയ്യാനുള്ള മുറിയുടെ വാതിൽ പൂട്ടണം. ഒരു രോഗിക്ക് പരിശോധന നടത്തുമ്പോൾ ഈ വ്യക്തി മുറിയിലേക്ക് ഓടിക്കയറി വന്നതാണോ?' ഒരാൾ ചോദിച്ചു.
advertisement
'മെഷീനിലുള്ള രോഗിയുടെ കാര്യമോ?' എന്ന് മറ്റൊരാൾ. 'യൂണിറ്റ് പ്രവർത്തിക്കാത്തപ്പോൾ പോലും കാന്തം എപ്പോഴും ഓണായിരിക്കും' എന്നും ഒരാൾ ഓർമപ്പെടുത്തി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അയാൾ എംആർഐ സെന്ററിലെ രോഗിയായിരുന്നുവെന്നോ സ്കാൻ ഏരിയയിലേക്ക് എന്തിനാണ് പോയതെന്നോ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുകയും എംആർഐ മെഷീനുകൾക്ക് ചുറ്റും ജാഗ്രത പാലിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇത്തരം അപകടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ പുനഃപരിശോധനയ്ക്ക് ഈ സംഭവം കാരണമായി മാറിക്കഴിഞ്ഞു.
എംആർഐ മെഷീനുകൾക്ക് സമീപം ലോഹ വസ്തുക്കൾ മാരകമാകാനുള്ള കാരണം:
എംആർഐ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്) മെഷീനുകൾ ശരീരത്തിനുള്ളിലെ ചിത്രങ്ങൾ എടുക്കാൻ ശക്തമായ കാന്തങ്ങൾ ഉപയോഗിക്കുന്നു. മെഷീൻ സ്കാൻ ചെയ്യുന്നില്ലെങ്കിൽ പോലും കാന്തികക്ഷേത്രം എപ്പോഴും സജീവമായിരിക്കും. ഇക്കാരണത്താൽ, ലോഹ വസ്തുക്കൾ അതിനടുത്തായി കൊണ്ടുവരാൻ പാടുള്ളതല്ല.
Summary: A man from New York got seriously injured after the metal chain he was wearing got pulled into an MRI scanner