TRENDING:

മാട്രിമോണിയല്‍ സൈറ്റില്‍ പങ്കാളിയെ തിരഞ്ഞ യുവാവിന് നഷ്ടമായത് 44 ലക്ഷം രൂപ

Last Updated:

അര്‍ച്ചന എന്ന പെണ്‍കുട്ടിക്ക് യുവാവ് റിക്വസ്റ്റ് അയച്ചിരുന്നു. വൈകാതെ തന്നെ അര്‍ച്ചന യുവാവിന്റെ റിക്വസ്റ്റ് സ്വീകരിക്കുകയും വാട്ട്‌സ്ആപ്പിലൂടെ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ച ബെംഗളൂരു സ്വദേശിയായ യുവാവ് സൈബര്‍ തട്ടിപ്പിന് ഇരയായി. പടിഞ്ഞാറന്‍ ബെംഗളൂരു സ്വദേശിയായ യുവാവിന് 44 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു. മാട്രിമോണിയല്‍ സൈറ്റില്‍ അര്‍ച്ചന എന്ന പെണ്‍കുട്ടിക്ക് യുവാവ് റിക്വസ്റ്റ് അയച്ചിരുന്നു. വൈകാതെ തന്നെ അര്‍ച്ചന യുവാവിന്റെ റിക്വസ്റ്റ് സ്വീകരിക്കുകയും വാട്ട്‌സ്ആപ്പിലൂടെ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ജര്‍മനിയില്‍ ജോലി ചെയ്യുന്നയാളാണ് താന്‍ എന്നാണ് അര്‍ച്ചന യുവാവിനോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച യുവാവ് പെണ്‍കുട്ടിയോട് സംസാരിക്കുന്നതിനായി തന്റെ ഫോണ്‍ നമ്പര്‍ നല്‍കി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും തങ്ങളുടെ വ്യക്തിവിവരങ്ങളും താത്പര്യങ്ങളും പരസ്പരം പങ്കുവെച്ചു. തുടര്‍ന്ന് അര്‍ച്ചന വ്യാജ ക്രിപ്‌റ്റോകറന്‍സി നിക്ഷേപ വെബ്‌സൈറ്റിന്റെ ലിങ്ക് യുവാവിന് അയച്ചു നല്‍കി. ഇത് ബിറ്റ്‌കോയില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന്റെ നേട്ടങ്ങള്‍ അര്‍ച്ചന യുവാവിനോട് പങ്കുവയ്ക്കുകയും ചെയ്തു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പെണ്‍കുട്ടിയെ വിശ്വസിച്ച് യുവാവ് വ്യാജ സൈറ്റില്‍ ഒരു അക്കൗണ്ട് നിര്‍മിക്കുകയും അര്‍ച്ചന അയച്ചു നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് 1.5 ലക്ഷം രൂപ നല്‍കുകയും ചെയ്തു. സൈറ്റിന്റെ ഡാഷ്‌ബോര്‍ഡില്‍ നിക്ഷേപിച്ച തുകയും അധികമായി 10,000 രൂപ നേടിയതായും കാണിച്ചു.

മേയ് 18നും ജൂണ്‍ 23നും ഇടയില്‍ യുവാവ് 44.97 ലക്ഷം രൂപ ഏഴ് ബാങ്ക് അക്കൗണ്ടുകളിലേക്കും പെണ്‍കുട്ടി നല്‍കിയ ഒന്നിലധികം യുപിഐ ഐഡികളിലേക്കും കൈമാറി. ഈ ദിവസങ്ങളിലത്രയും അര്‍ച്ചന യുവാവുമായി ബന്ധം പുലര്‍ത്തി. അയാളുമായി അടുത്തുസംസാരിച്ചു. പണം കൈമാറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍, യുവാവ് തന്റെ ഫണ്ട് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

advertisement

യുവാവിന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/
മാട്രിമോണിയല്‍ സൈറ്റില്‍ പങ്കാളിയെ തിരഞ്ഞ യുവാവിന് നഷ്ടമായത് 44 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories