TRENDING:

പിന്നല്ല! യോജിച്ച വധുവിനെ കിട്ടാനില്ല; കടയ്ക്കു മുന്നിലെ പ്രതിമയെ യുവാവ് വിവാഹം ചെയ്തു

Last Updated:

അനുഗ്രഹങ്ങളും ആശീർവാദങ്ങളും നേടിയ ശേഷം പ്രതിമയെയും എടുത്തുകൊണ്ട് നടന്നുനീങ്ങുന്ന യുവാവാണ് വീഡിയോയുടെ ബാക്കി ഭാഗങ്ങളിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ മാർഗ്ഗങ്ങൾ പലതും കൊട്ടിഘോഷിച്ച് നമ്മുടെ മുന്നിൽ വരുന്ന വിവാഹ പരസ്യങ്ങളും മാട്രിമോണി സൈറ്റുകളും എത്രയേറെയുണ്ട്! ഇവിടങ്ങളിൽ ഭാഗ്യ പരീക്ഷണം നടത്താനിറങ്ങി ഫലം കാണാത്ത ആൾക്കാരെ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരാളെ ഇതാ ഇവിടെ കണ്ടോളൂ. തിരക്കേറിയ മാർക്കറ്റ് ഏരിയയിലെ കടയുടെ മുന്നിൽ നിൽക്കുന്ന പ്രതിമയെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടപ്പം പോലെ പ്രചരിച്ചു കഴിഞ്ഞു. ശേഷം വധുവിനൊപ്പം നടന്നു നീങ്ങുന്ന യുവാവിനെ വീഡിയോയിൽ കാണാം.
advertisement

ഉത്തരേന്ത്യൻ വരൻ ധരിക്കുന്ന തലപ്പാവ് യുവാവിൽ കാണാം. ഇയാൾ കടയ്ക്ക് മുന്നിൽ വച്ചിരിക്കുന്ന പ്രതിമയുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു. ചുംബനം നൽകിയ ശേഷം, പ്രതിമയെ ഹാരം അണിയിക്കുകയും, ശേഷം സ്വയം ഹാരമണിയുകയും ചെയ്യുന്നു. ഇതോടുകൂടി വിവാഹ ചടങ്ങുകൾ പൂർണമായി. വരനായ യുവാവ് സന്തോഷത്തോടെ കയ്യടിക്കുന്നു. അനുഗ്രഹങ്ങളും ആശീർവാദങ്ങളും നേടിയ ശേഷം പ്രതിമയെയും എടുത്തുകൊണ്ട് നടന്നുനീങ്ങുന്ന യുവാവാണ് വീഡിയോയുടെ ബാക്കി ഭാഗങ്ങളിൽ.

ഈ ദൃശ്യം കണ്ടുനിന്നവരുടെ അവസ്ഥ പറയാനുണ്ടോ. ഒരേ സമയം അത്ഭുതവും പൊട്ടിച്ചിരിയും അവരുടെ മുഖങ്ങളിൽ മാറിമാറി വിടർന്നു. അനുയോജ്യയായ വധുവിനെ കണ്ടെത്താൻ സാധിക്കാത്തത് കാരണമാണ് ഇയാൾ ഇത്തരം ഒരു നടപടി കൈക്കൊണ്ടത് എന്ന് ചില ആൾക്കാരെങ്കിലും കമന്റ് ചെയ്യുന്നുണ്ട്.

advertisement

അവിടെ കൂടി നിന്നവർക്ക് മാത്രമല്ല, ആ വഴിയേ പോയവർക്കും ഇതൊരു വിചിത്രമായ കാഴ്ചയായി മാറി. ഒരു പെൺകുട്ടിക്ക് പൊട്ടിച്ചിരി അടക്കാൻ കഴിയുന്നില്ല. മറ്റു പലരും വീഡിയോ പകർത്താൻ ആരംഭിച്ചു. നടുറോഡിൽ പ്രതിമയ്ക്ക് ഒപ്പം യുവാവ് പോസ് ചെയ്യുന്ന ദൃശ്യങ്ങളും ഈ കൂട്ടത്തിൽ കാണാം.

ഇനി ഇത് കാര്യമായി നടത്തിയ വിവാഹമാണോ എന്നറിയാനും പലർക്കും ആകാംക്ഷയുണ്ടാകും. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് വ്യൂസും ലൈക്കും കിട്ടാനോ, അതുമല്ലെങ്കിൽ ജനക്കൂട്ടത്തെ സന്തോഷിപ്പിക്കാൻ വേണ്ടിയോ യുവാവ് ചെയ്തതും ആകാം. 10 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ആയിരത്തിലധികം പേർ ലൈക്കും ഷെയറും നൽകി കഴിഞ്ഞു.

advertisement

നിനക്കെന്താണ് പറ്റിയത് സഹോദരാ എന്ന് കമന്റുകളിൽ ചോദിക്കുന്നവരും ഉണ്ട്. ഈ ദൃശ്യത്തെ തമാശയായി കണ്ടവരാണ് കമന്റ് ചെയ്തവരിൽ ഏറെയും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a video which went viral on social media, a man married a mannequin placed outside a shop on a busy street. The video has garnered more than 11 lakhs views on social media. However, people have posted funny and interesting comments to the video from the time it was uploaded online

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
പിന്നല്ല! യോജിച്ച വധുവിനെ കിട്ടാനില്ല; കടയ്ക്കു മുന്നിലെ പ്രതിമയെ യുവാവ് വിവാഹം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories