TRENDING:

ഒള്ളതാണൊടെ? ഒരു വർഷത്തിനിടെ ഒരാൾ സ്വി​ഗിയിൽ നിന്നും 42 ലക്ഷം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തെന്ന് കണക്ക്

Last Updated:

2023 ൽ മാത്രം ഇയാൾ ഓർഡർ ചെയ്തത് 42 ലക്ഷം രൂപയുടെ ഭക്ഷണം എന്ന് കണക്കുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭക്ഷണം വാങ്ങാനായി പലരും ആശ്രയിക്കുന്നൊരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗി. ഒരു വർഷത്തിനിടെ കൂടിപ്പോയാൽ നിങ്ങൾ ഇത്തരം ആപ്പുകൾ വഴി എത്ര രൂപയുടെ ഭക്ഷണം ഓർഡർ ചെയ്യും?. ആയിരക്കണക്കിനു രൂപക്ക് എന്നതാകും ഉത്തരമല്ലേ. എന്നാൽ മുംബൈ സ്വദേശിയായ ഒരു സ്വി​ഗി ഉപഭോക്താവ് 2023 ൽ മാത്രം ഓർഡർ ചെയ്തത് 42 ലക്ഷം രൂപയുടെ ഭക്ഷണമാണ്. ഇതൊക്കെ ഉള്ളതാണോ എന്നും ഇത്രയും തുകക്ക് ആരെങ്കിലും ഭക്ഷണം വാങ്ങുമോ എന്നുമുള്ള അമ്പരപ്പിലാണ് സൈബർ ലോകം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സ്വി​ഗിയുടെ ഇയർ എൻ‍ഡ് റൗണ്ടപ്പിലാണ് ഈ കണക്കുകൾ ഉള്ളത്. മണി കൺട്രോൾ എഡിറ്റർ ചന്ദ്ര ആർ ശ്രീകാന്താണ് എക്സിൽ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ''42 ലക്ഷത്തിന്റെ ഭക്ഷണമോ? എത്ര കാലറിയാണ് അയാൾ അകത്താക്കിയത് ?'' എന്നാണ് പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. ''മുംബൈ എന്നത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, ഇന്ത്യയുടെ ഭക്ഷ്യ തലസ്ഥാനം കൂടിയാണ് എന്നും ഇനി പറയാം '', എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ''ഒരാൾ ഇതിനു വേണ്ടി മാത്രം 42 ലക്ഷം രൂപ ചെലവഴിച്ചു എന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ സാധിക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ അയാൾ പ്രതിദിനം ശരാശരി 11000 രൂപയുടെ ഭക്ഷണം സ്വി​ഗിയിൽ വാങ്ങിയില്ലേ? അതെങ്ങനെ സാധിക്കും?. ഒന്നുകിൽ അയാൾ സ്വന്തം കാർഡ് ഉപയോ​ഗിച്ച് കമ്പനിക്കു വേണ്ടിയോ ഏതെങ്കിലും ​ഗ്രൂപ്പിനോ സ്ഥാപനത്തിനോ വേണ്ടിയോ ഒന്നിച്ച് ഭക്ഷണം വാങ്ങിയിട്ടുണ്ടാകും. അല്ലെങ്കിൽ ഈ കണക്ക് വിശ്വസിക്കാൻ സാധിക്കില്ല'', എന്നാണ് ഒരാളുടെ കമന്റ്.

advertisement

ഇന്ത്യക്കാർക്ക് ബിരിയാണിയോട് പ്രിയം കൂടുന്നതായും സ്വി​ഗിയുടെ ഇയർ എൻ‍ഡ് റൗണ്ടപ്പ് വ്യക്തമാക്കുന്നു. 2023-ൽ ഇന്ത്യക്കാർ സെക്കൻഡിൽ 2.5 ബിരിയാണികൾ ഓർഡർ ചെയ്തതായാണ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നത്. തുടർച്ചയായ എട്ടാം വർഷവും ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവമായി ഈ ലിസ്റ്റിൽ ബിരിയാണി ഒന്നാമതെത്തി. അതിൽ തന്നെയും ചിക്കൽ ബിരിയാണിക്കാണ് ആവശ്യക്കാർ കൂടുതൽ. ജനുവരി ഒന്നിന് മാത്രം 430,000 ബിരിയാണികളാണ് സ്വി​ഗിയിലൂടെ ഓർഡർ ചെയ്യപ്പെട്ടത്.

വിവിധ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ, ഹൈദരാബാദിൽ ഉള്ളവരാണ് 2023 ൽ സ്വി​ഗിയിൽ നിന്നും ബിരിയാണി വാങ്ങിയവരിൽ ഭൂരിഭാ​ഗവും. ഈ വർഷം 1633 ബിരിയാണികൾ ഓർഡർ ചെയ്ത ഒരാളുണ്ട്. ഇയാളും ഹൈദരാബാ​ദിൽ നിന്നു തന്നെയാണ്. എന്നാൽ ഒരു ഹൈദരാബാദ് സ്വദേശി ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ടു നിന്നു. ബിരിയാണി പ്രേമികൾ ഏറെയുള്ള ഇവിടെ, ഒരു വർഷത്തിനിടെ, 6 ലക്ഷം രൂപക്ക് ഇഡലി വാങ്ങിയാണ് ഇയാൾ വ്യത്യസ്തത പുലർത്തിയത്.

advertisement

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ ചണ്ഡി​ഗഢിലെ ഒരു കുടുംബം 70 പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്തും റെക്കോർഡ് സൃഷ്ടിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Life/
ഒള്ളതാണൊടെ? ഒരു വർഷത്തിനിടെ ഒരാൾ സ്വി​ഗിയിൽ നിന്നും 42 ലക്ഷം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തെന്ന് കണക്ക്
Open in App
Home
Video
Impact Shorts
Web Stories