200 ദിവസത്തിനുള്ളിൽ 2,000 പൈൻറുകൾ കഴിക്കാനുള്ള ദൗത്യം ആണ് ഇതിനായി ജോൺ തെരെഞ്ഞെടുത്തത്. അങ്ങനെ 198 ദിവസം പിന്നിട്ടപ്പോൾ എന്റെ ഉപയോഗം തനിക്ക് ഉണ്ടാക്കിയ ചെലവും കലോറി ഉപഭോഗവും ജോൺ പങ്കുവയ്ക്കുകയും ചെയ്തു. ടിക് ടോക്കിലൂടെയാണ് ജോൺ തന്റെ വീഡിയോകൾ പങ്കുവെച്ചത്. മൊത്തം 361,998 കലോറി ആണ് ശരീരത്തിൽ ഇതുവഴി എത്തിയത്. ഏകദേശം 7,956 പൗണ്ട് (ഏകദേശം 8 ലക്ഷം രൂപ) ചെലവാകുകയും ചെയ്തു എന്നും അദ്ദേഹം അവകാശപ്പെടുന്നു.
advertisement
അതേസമയം ഈ വെല്ലുവിളിയുടെ അവസാന രണ്ട് ദിവസങ്ങളിലായി 11 പൈന്റ് കഴിക്കുക എന്നത് വളരെ കഠിനമായ ദൗത്യം ആയി മാറി എന്നും ജോൺ വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ശരാശരി ദൈനംദിന ബിയറിന്റെ ഉപഭോഗം ഏകദേശം 10 പൈന്റ് ആണെന്നും പറയുന്നു. അതേസമയം ജോൺ പങ്കുവെച്ച വീഡിയോകൾ വൈറലായതോടെ ഇതിലെ ആധികാരികത എത്രത്തോളം ആണെന്ന് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തി. ഒരു ദിവസം അദ്ദേഹം ഏകദേശം 2,000 കലോറി ബിയർ കഴിച്ചിട്ടുണ്ടോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
അതോടൊപ്പം ജോൺ ഒരു ദിവസം പബ്ബിൽ പോയി മദ്യപിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാമോ എന്നും ചില കമന്റിൽ ആളുകൾ ചോദിച്ചു. എന്നാൽ ഇതിന് അദ്ദേഹം തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ജോൺ യഥാർത്ഥത്തിൽ ഒരു പബ്ബിൽ പോലും പോയിട്ടില്ലെന്നാണ് ഈ പ്രതികരണത്തിലൂടെ ചിലർ വിശ്വസിക്കുന്നത്. എന്നാൽ ഈ അവകാശവാദങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ നാഷണൽ ഹെൽത്ത് സർവീസ് ശുപാർശ ചെയ്യുന്ന ആഴ്‌ചയിൽ 14 യൂണിറ്റ് മദ്യം എന്ന പരിധിയെ ഇത് മറികടക്കും.
കൂടാതെ ഒരു വർഷത്തിനുള്ളിൽ 1,000 പൈൻറുകൾ എന്ന ലക്ഷ്യവുമായി മറ്റൊരു വ്യക്തിയും ഇത്തരത്തിൽ വെല്ലുവിളി സ്വീകരിച്ചിരുന്നു. എന്നാൽ തനിയ്ക്ക് അതിന്റെ ഇരട്ടി മദ്യപിക്കാനാകുമെന്ന് ജോൺ കരുതി. അത് ചെയ്യാൻ കഴിയും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഇതിന് പിന്നിലെ പ്രചോദനമെന്ന് ജോണിന്റെ സുഹൃത്തുക്കളിൽ ഒരാളോട് ചോദിച്ചപ്പോൾ, യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് തന്റേതായ രീതിയിൽ സംഭാവന നൽകാനുള്ള ആഗ്രഹമാണ് ജോണിനെ ഇതിനെ പ്രേരിപ്പിച്ചതെന്നായിരുന്നു രസകരമായ മറുപടി. എന്നാൽ മദ്യം ആരോഗ്യത്തിന് ഹാനികരമായതിനാൽ ഇത്തരം കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് ജോൺ ഒഴിവാക്കിയിരിക്കുകയാണ്.