ഇലക്ട്രോണിക് സംഗീത ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മോഡ്ബാപ് മോഡുലാര്‍ എന്ന സ്ഥാപനമാണ് ഇദ്ദേഹം തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുടെ ആദ്യ ഉത്പന്നവും വിപണിയിലെത്തിക്കാന്‍ കോറി ബാങ്ക്‌സിന് കഴിഞ്ഞു. ഇന്ന് ഏഷ്യയിലേയും യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും 40ലധികം സ്റ്റോറുകളില്‍ കോറി ബാങ്ക്‌സിന്റെ ഉത്പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്.
ജോലിയില്‍ നിന്ന് വേര്‍പിരിഞ്ഞപ്പോള്‍ ലഭിച്ച പണം നിക്ഷേപിച്ചാണ് താന്‍ ഈ സംരംഭം തുടങ്ങിയതെന്ന് കോറി ബാങ്ക്‌സ് പറഞ്ഞു. പിന്നീടുള്ള മൂന്ന് മാസം മോഡ്ബാപ്പ് മോഡുലാര്‍ എന്ന
സംരംഭം രൂപപ്പെടുത്തിയെടുക്കാനായി താന്‍ ചെലവഴിച്ചുവെന്നും കോറി ബാങ്ക്‌സ് പറഞ്ഞു. 2020 ഒക്ടോബറിലാണ് കോറി ബാങ്ക്‌സ് മോഡ്ബാപ് മോഡുലാര്‍ ആരംഭിച്ചത്.
advertisement
ഒരു ലൈവ് സെറ്റിന് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആശയം ലഭിച്ചതെന്നും കോറി ബാങ്ക്‌സ് പറഞ്ഞു. ഒരു പോഡ്കാസ്റ്റിലൂടെയാണ് തന്റെ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് അദ്ദേഹം പ്രഖ്യാപിച്ചത്. പിന്നാലെ കോറി ബാങ്ക്‌സിന്റെ പ്രോഡക്ടുകള്‍ക്ക് ആവശ്യക്കാരേറി. ഇന്ന് കമ്പനിയുടെ ഡിസൈനറായും ഉടമയായും പ്രവര്‍ത്തിച്ച് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് കോറി ബാങ്ക്‌സ്. ലോകമെമ്പാടുമുള്ള 40ലധികം സ്റ്റോറുകളിലാണ് കോറി ബാങ്ക്‌സിന്റെ പ്രോഡക്ടുകള്‍ ലഭ്യമാകുന്നത്.
Summary: Man uses severance money to start new job, makes profit