TRENDING:

പല്ലുവേദനയ്ക്ക് ചികിത്സയ്ക്കെത്തി; പരിശോധനയില്‍ കണ്ടെത്തിയത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

Last Updated:

പല്ലെടുത്തതിന് ശേഷം ഇദ്ദേഹത്തിന്റെ താടിയെല്ലിന്റെ ഭാഗത്ത് നീര് വെയ്ക്കാന്‍ തുടങ്ങിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പല്ലുവേദനയ്ക്കായുള്ള (toothache) ചികിത്സയ്‌ക്കെത്തിയ 78കാരന് പരിശോധനയ്‌ക്കൊടുവില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പല്ലുവേദന അസഹനീയമായപ്പോഴാണ് ഇദ്ദേഹം ഡെന്റിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. പല്ലെടുത്തതിന് ശേഷം ഇദ്ദേഹത്തിന്റെ താടിയെല്ലിന്റെ ഭാഗത്ത് നീര് വെയ്ക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. സിടി സ്‌കാന്‍ ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിക്കാന്‍ സാധിച്ചത്.
News18
News18
advertisement

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന മെറ്റാസ്റ്റേറ്റിക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥയാണ് 78കാരനെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

"താടിയെല്ലിനെ കൂടി ബാധിക്കുന്ന ഒരുതരം ക്യാന്‍സറാണിത്. താടിയെല്ലിലെ രക്തപ്രവാഹവും അസ്ഥിമജ്ജയും ക്യാന്‍സര്‍ കോശങ്ങളെ ആകര്‍ഷിക്കുന്നു," ഓറല്‍ സര്‍ജനായ ഡോ. ആന്‍ഡ്രേജ് ബോസിക് സണ്‍ ഹെല്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മെറ്റാസ്റ്റേറ്റിക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധാരണ താടിയെല്ലിനെ ബാധിക്കുക അപൂര്‍വമാണ്. എന്നാല്‍ അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ ക്യാന്‍സര്‍ ശരീരത്തിലാകമാനം വ്യാപിച്ചുവെന്നതിന്റെ സൂചനയാണിതെന്നും ഡോക്ടര്‍ ബോസിക് പറഞ്ഞു. താടിയെല്ലിനെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ചാല്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പല്ലിന്റെ പ്രശ്‌നങ്ങളായി പലരും തള്ളിക്കളയാറാണ് പതിവെന്നും ഡോക്ടര്‍ പറഞ്ഞു.

advertisement

താടിയെല്ലിനുണ്ടാകുന്ന നീര്, വേദന, പല്ലുകള്‍ കൊഴിഞ്ഞുപോകുക എന്നിവയാണ് മെറ്റാസ്റ്റേറ്റിക് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. നേരത്തെ തന്നെ രോഗം കണ്ടെത്തിയാല്‍ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

"ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കും," ഡോ. ബോസിക് പറഞ്ഞു.

പുരുഷന്‍മാരില്‍ സാധാരണയായി കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. യുകെയില്‍ പ്രതിവര്‍ഷം 12000 പേരും ആഗോളതലത്തില്‍ 400,0000 പേരും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

advertisement

പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. മൂത്രതടസം, രാത്രിയില്‍ നിരവധി തവണ ഉണ്ടാകുന്ന മൂത്രശങ്ക, മൂത്രത്തിലെ രക്തത്തിന്റെ സാന്നിദ്ധ്യം എന്നിവയെല്ലാം മറ്റ് രോഗങ്ങളുടെ ലക്ഷണമാണെന്ന രീതിയില്‍ പലരും അവഗണിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prostate cancer was discovered in a man who saw a dentist for tooth problems. After complaining of a toothache, a 78-year-old man went to the dentist for treatment

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
പല്ലുവേദനയ്ക്ക് ചികിത്സയ്ക്കെത്തി; പരിശോധനയില്‍ കണ്ടെത്തിയത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
Open in App
Home
Video
Impact Shorts
Web Stories