ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, പ്ലാറ്റ്‌ഫോമിലെ ആദ്യത്തെയാളാണ് മാർക്ക് സക്കർബർഗ്. എന്നാൽ ഒരു ഐഡി ഉള്ള ആദ്യ വ്യക്തി സക്കർബർഗല്ല. പരിശോധനയ്ക്കായി സക്കർബർഗിന് മുമ്പ് മൂന്ന് ഐഡികൾ കൂടി സൃഷ്ടിക്കുകയും പിന്നീട് ഇല്ലാതാക്കുകയും ചെയ്തു. മെറ്റാ സിഇഒ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസും ഡസ്റ്റിൻ മോസ്‌കോവിറ്റ്‌സുമാണ് അഞ്ചാമത്തെയും ആറാമത്തെയും സ്ഥാനത്തുള്ളത്.
മാർക്ക് സക്കർബർഗും അദ്ദേഹത്തിൻ്റെ ഹാർവാർഡ് സഹപാഠികളായ എഡ്വേർഡോ സവെറിൻ, ഡസ്റ്റിൻ മോസ്കോവിറ്റ്സ്, ആൻഡ്രൂ മക്കോലം, ക്രിസ് ഹ്യൂസ് എന്നിവർ ചേർന്ന് 2004-ലാണ് "thefacebook.com" എന്ന പേരിൽ ഫേസ്ബുക്ക് സ്ഥാപിച്ചത്. ഇന്ന് ലോകത്ത് ഏറ്റവും ജനശ്രദ്ധയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്.
advertisement
സക്കർബർഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, നിരവധി പേരാണ് ത്രെഡിലൂടെ ആദ്യ കാല ഫേസ്ബുക്കിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. 'കോളേജ് ഇമെയിൽ ഐഡി ഉപയോഗിച്ചാണ് ആദ്യമായി ഫേസ്ബുക്ക് ഉപയോഗിച്ച'തെന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. ആ സമയത്താണ് ഇമെയിൽ ഐഡിയെ കുറിച്ച് താൻ ശ്രദ്ധിച്ചതെന്നും ഇയാൾ പറയുന്നു.
'നിരവധി പേർ ഈ ഇമെയിൽ ഐഡി പരിശോധിക്കുന്നുണ്ടാകും, 2005-ന്റെ അവസാനത്തിലോ... 2006-ലോ ആണ് .edu വിലാസത്തിൽ നിന്ന് ഇപ്പോൾ ഉള്ള അക്കൗണ്ടുകളിലേക്ക് Facebook മാറേണ്ടി വന്നത്. കോളേജിൽ പഠിക്കുന്ന ആ കാലഘട്ടത്തെ കുറിച്ച് ഓർക്കുന്നു.'- ഇത്തരത്തിൽ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.