TRENDING:

യു കെ മലയാളികളുടെ മെഗാ മ്യൂസിക്കൽ നൈറ്റ് നീലാംബരി 30ന്; അണിനിരക്കുന്നത് പ്രശസ്ത ഗായകരും പുതുമുഖ കലാകാരൻമാരും

Last Updated:

പകിട്ടാര്‍ന്ന പ്രകടനങ്ങളുമായി പ്രശസ്ത നര്‍ത്തകരും ത്രില്ലിംഗ് സ്‌കിറ്റുമായി മികച്ച അഭിനേതാക്കളും അരങ്ങിലെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുകെയിലെ ഫേൺഡൗണിൽ മലയാളികളുടെ നേതൃത്വത്തിൽ നീലാംബരി മെഗാ മ്യൂസിക്കൽ ഇവന്റ് ഈ മാസം മുപ്പതിന് നടക്കും. ബാരിംഗ്‌ടൺ തീയറ്ററിൽ ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി. നീലാംബരി സംഗീത, നൃത്ത, നടന വിസ്മയത്തില്‍ യുകെയിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും.
നീലാംബരി
നീലാംബരി
advertisement

വിവിധ ഘട്ടങ്ങളിലായി നടത്തിയ സ്‌ക്രിനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം പുതുമുഖ ഗായകര്‍ക്കൊപ്പം സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകരും നീലാംബരി വേദിയുടെ മാറ്റുകൂട്ടാന്‍ പങ്കെടുക്കുന്നുണ്ട്.

പകിട്ടാര്‍ന്ന പ്രകടനങ്ങളുമായി പ്രശസ്ത നര്‍ത്തകരും ത്രില്ലിംഗ് സ്‌കിറ്റുമായി മികച്ച അഭിനേതാക്കളും അരങ്ങിലെത്തും.

കാലയവനികയ്ക്കുളളില്‍ മറഞ്ഞ, മലയാളചലച്ചിത്ര പിന്നണിഗാനരംഗത്തെ പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങോടെയാകും നീലാംബരി ആരംഭിക്കുക.

തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലെ പ്രതിഭാധനര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഗായകർ ആലപിക്കും. എല്ലാത്തരം സംഗീതാസ്വാദകരെയും തൃപ്തിപ്പെടുന്ന വിധത്തിലാണ് നീലാംബരി സീസണ്‍ 3 ക്രമീകരിച്ചിരിക്കുന്നതെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ അറിയിച്ചു.

advertisement

2021 ല്‍ ഗീരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ മനോജ് ആരംഭിച്ച സംഗീത വിരുന്നിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നീലാംബരിയെന്ന പേരില്‍ പരിപാടി തുടരാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നീലാംബരി സീസണ്‍ 3 യില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സംവിധാനങ്ങളും ഭക്ഷണവിതരണക്രമീകരണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ബാരിംഗ്ടണ്‍ തീയറ്ററില്‍ മികവുറ്റ ശബ്ദ-വെളിച്ച സന്നാഹങ്ങളോടെയാകും നീലാബരി അരങ്ങിലെത്തുകയെന്നും സംഘാടകര്‍ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
യു കെ മലയാളികളുടെ മെഗാ മ്യൂസിക്കൽ നൈറ്റ് നീലാംബരി 30ന്; അണിനിരക്കുന്നത് പ്രശസ്ത ഗായകരും പുതുമുഖ കലാകാരൻമാരും
Open in App
Home
Video
Impact Shorts
Web Stories