2025 ജനുവരി 2 മുതല്‍ ആഴ്ചയില്‍ അഞ്ചു ദിവസം ജീവനക്കാര്‍ ഓഫീസില്‍ ജോലിക്കെത്താന്‍ ആമസോണ്‍ സിഇഒ ആന്‍ഡി ജാസി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആമസോണിലെ 73 ശതമാനം ജീവനക്കാരും കമ്പനിയിലെ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി സർവേ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു.
ഇതിനെ തുടർന്നാണ് മൈക്രോസോഫ്റ്റ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. കൂടാതെ ഉൽപാദനക്ഷമതയുള്ള തൊഴിലാളികൾ നിലനിൽക്കുന്നിടത്തോളം കാലം കമ്പനി പോളിസിയിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് സ്കോട്ട് ഗുത്രി അറിയിച്ചു. കമ്പനിയുടെ തൊഴിൽ നയങ്ങളിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
advertisement
"മാറ്റം എളുപ്പമല്ല. എങ്കിലും അത് ഉപകാരപ്പെടുന്ന ഒന്നാണ്. എന്നാൽ എല്ലാം കൃത്യമായി ചെയ്യാൻ സമയം കണ്ടെത്തുകയാണെങ്കിൽ ജീവനക്കാർ എത്ര ദൂരെയാണെങ്കിലും ഉൽപ്പാദനക്ഷമതയുള്ളവരാകുകയും മികച്ച ബന്ധം നിലനിർത്തുകയും ചെയ്യും,'' മൈക്രോസോഫ്റ്റിന്റെ ഐടി സീനിയർ ഡയറക്ടർ കീത്ത് ബോയ്ഡ് പറഞ്ഞു.
ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസുകളിൽ നിന്ന് ജോലി ചെയ്യണമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചതിന് പിന്നാലെ 73 ശതമാനം ജീവനക്കാരും കമ്പനിയിലെ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ജോബ് റിവ്യൂ സൈറ്റായ ബ്ലൈന്‍ഡ് (Blind) നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാത്രമല്ല ഓഫീസിലേക്ക് തിരികെയെത്താനുള്ള കമ്പനിയുടെ നിര്‍ദേശത്തില്‍ 91 ശതമാനം ജീവനക്കാരും അസംതൃപ്തരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകര്‍
മറ്റ് ജോലികള്‍ അന്വേഷിക്കുന്നുണ്ടെന്ന് 80 ശതമാനത്തോളം ആമസോൺ ജീവനക്കാർ പറഞ്ഞു.
ഇതിനോടകം തന്നെ ആമസോണിലെ ജോലി ഉപേക്ഷിച്ചവരെ അറിയാമെന്നും സർവേയിൽ പങ്കെടുത്ത 32 ശതമാനം പേര്‍ പറഞ്ഞു. ആൻഡി ജാസിയുടെ ഈ നിര്‍ദേശം തങ്ങളുടെ മനോവീര്യം തകര്‍ത്തുവെന്ന് സർവേയില്‍ പങ്കെടുത്ത ഭൂരിഭാഗം ജീവനക്കാരും അഭിപ്രായപ്പെട്ടു.
Summary: Microsoft assures not to call their employees back to office like Amazon did