സ്വന്തമായി ഒരു വീടുണ്ടാകുക എന്നത് അമേരിക്കയിൽ വലിയ കാര്യമാണെന്നും അതൊരു മികച്ച നിക്ഷേപമായി അവിടെ കരുതുന്നതായും സേതി പറഞ്ഞു. എന്നാൽ താൻ അങ്ങനെ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് വെറും അർത്ഥശൂന്യമായ വാദമാണ്. പ്രത്യേകിച്ച്, ഭവനനിർമാണ ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ. സ്വന്തമായി വീടുണ്ടാകുക എന്നത് മഹത്തരമാണന്നു പറയുന്നത് യുവാക്കൾ, സമ്പത്ത് കുറഞ്ഞവർ, ന്യൂനപക്ഷങ്ങൾ എന്നിവരിലെല്ലാം തങ്ങൾ പരാജയമാണ് എന്ന തോന്നൽ ഉണ്ടാക്കും”, രമിത് സേതി സിഎൻബിസിയോട് പറഞ്ഞു.
ഏകദേശം 25 ദശലക്ഷം ഡോളറാണ് സേതിയുടെ ആസ്തി. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറായി കണ്ടെത്തിയ ‘ഐ വിൽ ടീച്ച് യു ടു ബി റിച്ച്’ എന്ന പുസ്തകവും അദ്ദേഹം രചിച്ചതാണ്. സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ അമേരിക്കയിൽ പ്രമുഖ പട്ടണങ്ങളിൽ അദ്ദേഹം വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ”ഈ സ്ഥലങ്ങളിലെല്ലാം വാടകയ്ക്ക് താമസിക്കുക എന്നത് ഞാൻ ബോധപൂർവമെടുത്ത തീരുമാനം ആയിരുന്നു. അതിലൂടെ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനേക്കാൾ പണം ലാഭിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.
advertisement
Also read: Numerology May 8 | ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സി നമ്പറും സംഖ്യാശാസ്ത്രവും തമ്മിലുള്ള ബന്ധം
വീട് വെയ്ക്കുന്നതുമായോ വാങ്ങുന്നതുമാോ താരതമ്യപ്പെടുത്തുമ്പോൾ വാടകയ്‌ക്ക് താമസിക്കുന്നത് കയ്യിൽ നിന്നും ധാരാളം പണം നഷ്ടമാകുന്ന ഓപ്ഷനായാണ് പലരും കരുതുന്നതെന്നും തങ്ങൾ സമ്പാദിക്കുന്ന പണത്തിൽ നല്ലൊരു ശതമാനം വീട്ടുടമയിലേക്ക് പോകുന്നതായാണ് പലരുടെയും ധാരണയെന്നും രമിത് സേതി പറയുന്നു. എന്നാൽ ഒരു വീട് സ്വന്തമായി വാങ്ങുമ്പോഴോ വെയ്ക്കുമ്പോഴോ മോർട്ട്ഗേജ് പേയ്‌മെന്റുകൾ, ക്ലോസിംഗ് ചെലവുകൾ, ഹോം ഓണേഴ്‌സ് അസോസിയേഷൻ ഫീസ്, യൂട്ടിലിറ്റി ചെലവ്, മെയിന്റനൻസ് ചെലവ് എന്നിങ്ങനെ ധാരാളം മറ്റു ചെലവുകൾ ഉണ്ടെന്നും ഇതൊന്നും ആരും ഓർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി വീടു വേണമെന്ന് ആഗ്രഹിക്കുന്നവർ ഇത്തരം ചെലവുകൾ കണക്കു കൂട്ടി നോക്കണമെന്നും വീട് വാങ്ങുന്നതാണോ നല്ലത്, അല്ലെങ്കിൽ വാടകയ്‌ക്ക് എടുക്കുന്നതാണോ നല്ലത് എന്ന് അതിനു ശേഷം മാത്രം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.”
സ്വന്തം ജീവിതത്തിൽ നിന്നുളള ഉദാഹരണവും സേതി പങ്കുവെച്ചു. താൻ മാൻഹട്ടനിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തിരുന്നു എന്നും, അതേസമയം തൊട്ടടുത്ത് വിൽപനയ്‌ക്കുണ്ടായിരുന്ന ഒരു അപ്പാർട്ട്മെന്റിനെക്കുറിച്ച് അന്വേഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും ഒരേ വലിപ്പത്തിലുള്ളതും കാഴ്ചയിലും ഏകദേശം ഒരുപോലെ ആയിരുന്നു. കിടപ്പുമുറികളുടെ എണ്ണവും ഒരുപോലെയായിരുന്നു. എന്നാൽ അദ്ദേഹം ചെലവുകൾ കണക്കു കൂട്ടി നോക്കിയപ്പോൾ, വീട് വാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിമാസ ചെലവ്, വാടക നൽകുന്ന തുകയുടെ ഏകദേശം ഇരട്ടിയായിരുന്നു. വാടകയ്ക്ക് നിൽക്കുന്നതാണ് സ്വന്തമായി വീട് വാങ്ങുന്നതിനേക്കാൾ മികച്ച തീരുമാനം എന്നതിന്റെ ഒരു ഉദാഹരണമാണിത് എന്നും സേതി പറഞ്ഞു.