TRENDING:

എട്ട് വര്‍ഷം അപ്പ്രന്റിസായി; ഈ കുരങ്ങന്‍ ഇപ്പോള്‍ അടുക്കളപ്പണി മുതല്‍ പാത്രം കഴുകല്‍ വരെ അസലായി ചെയ്യും

Last Updated:

കുടുംബത്തിന്റെ ഭാഗമായി മാറിയ റാണി മറ്റ് അംഗങ്ങളെ പോലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുന്ന മൃഗങ്ങളാണ് കുരങ്ങന്‍മാര്‍. അത്തരത്തില്‍ ഒരു കുടുംബത്തിന്റെ ഭാഗമായ കുരങ്ങനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന കുരങ്ങനാണ് കഥയിലെ താരം. 'റാണി' എന്നാണ് കുരങ്ങന്റെ പേര്. എട്ട് വര്‍ഷം മുമ്പാണ് യുപി സ്വദേശിയായ വിശ്വനാഥിന്റെ വീട്ടിലേക്ക് റാണി എത്തിയത്.
News18
News18
advertisement

കുടുംബത്തിന്റെ ഭാഗമായി മാറിയ റാണി മറ്റ് അംഗങ്ങളെ പോലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. കൂടാതെ വീട്ടിലെ ജോലികള്‍ ചെയ്യാന്‍ റാണി സഹായിക്കുകയും ചെയ്യുന്നു.

എട്ട് വര്‍ഷം മുമ്പാണ് കുരങ്ങന്‍മാരുടെ ഒരു കൂട്ടം വിശ്വനാഥന്റെ വീട്ടിലേക്ക് എത്തിയത്. അക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ റാണിയെ വിശ്വനാഥിന്റെ ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് റാണി ഈ കുടുംബത്തിന്റെ ഭാഗമായത്. പതിയെ വീട്ടിലെ അംഗമായി റാണി മാറി.

ചപ്പാത്തി പരത്താനും, പാത്രം കഴുകാനും മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ട് രസിക്കാനും റാണിയ്ക്ക് നന്നായി അറിയാം. സംസാരിക്കാന്‍ കഴിയില്ല എന്നതൊഴിച്ചാല്‍ ഒരു മനുഷ്യനെ പോലെയാണ് ഈ കുരങ്ങന്‍ പെരുമാറുന്നത്.

advertisement

വീട്ടിലെ ജോലികളും മറ്റും ചെയ്യുന്ന റാണിയുടെ വീഡിയോ വിശ്വനാഥിന്റെ മകനായ ആകാശ് തന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. ലക്ഷക്കണക്കിന് പേരാണ് 'റാണി ഭണ്ഡാരിയ' എന്ന യൂട്യൂബ് ചാനലിലെ വീഡിയോ കാണുന്നത്. വീട്ടിലെത്തിയത് മുതല്‍ റാണിയെ നോക്കിവളര്‍ത്തിയത് ആകാശ് ആണ്. ആദ്യമൊക്കെ റാണി വല്ലാത്ത വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളുമായി റാണി ഇണങ്ങി. ദൈനംദിന ജോലികള്‍ ചെയ്യാന്‍ കുടുംബത്തെ സഹായിക്കാനും തുടങ്ങി.

മനുഷ്യരുമായി സഹവാസം തുടങ്ങിയതോടെ റാണിയെ മറ്റ് കുരങ്ങന്‍മാരും തങ്ങളുടെ കൂട്ടത്തിലേക്ക് കൂട്ടുന്നില്ല. എട്ട് വര്‍ഷമായി മനുഷ്യരോടൊപ്പമാണ് റാണിയുടെ താമസം. കുരങ്ങന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് വിചാരിച്ച പല ജോലികളും റാണി സുഗമമായി ചെയ്യുന്നു. പലരും റാണിയുടെ കഴിവ് കണ്ട് അദ്ഭുതപ്പെടുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Monkey lived with family for eight years now has learned to do household chores. Story of the monkey from Uttar Pradesh named 'Rani'

മലയാളം വാർത്തകൾ/ വാർത്ത/Life/
എട്ട് വര്‍ഷം അപ്പ്രന്റിസായി; ഈ കുരങ്ങന്‍ ഇപ്പോള്‍ അടുക്കളപ്പണി മുതല്‍ പാത്രം കഴുകല്‍ വരെ അസലായി ചെയ്യും
Open in App
Home
Video
Impact Shorts
Web Stories