'ഭൂമിയ്ക്ക് സമീപമുള്ള ബഹിരാകാശ വസ്തുക്കള്‍' (Near-Earth Objects) എന്ന വിഭാഗത്തില്‍പ്പെടുന്ന ഛിന്നഗ്രഹമാണിവ. സൗരയുഥത്തെ മനസിലാക്കുന്നതിനും ഭാവിയില്‍ ഇത്തരം ബഹിരാകാശ വസ്തുക്കളില്‍ നിന്നുള്ള ഭീഷണികളെപ്പറ്റി വിലയിരുത്തുന്നതിനും ഈ ആകാശഗോളങ്ങളെ ശാസ്ത്രലോകം പഠനവിധേയമാക്കുന്നു.
ഇത്തരം ഛിന്നഗ്രഹങ്ങളെ നാസ സദാ നിരീക്ഷിച്ചുവരുന്നു. നൂതന റഡാര്‍ സംവിധാനങ്ങള്‍ മുതല്‍ അടുത്തിടെ ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച OSIRIS-REx പോലുള്ള മിഷനുകള്‍ വരെ വിശദമായ പഠനത്തിനായി നാസ ഉപയോഗിച്ച് വരുന്നു. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് വികസിപ്പിക്കാനും അപകടകരമായ ഛിന്നഗ്രഹങ്ങളില്‍ നിന്നും ആകാശഗോളങ്ങളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിരോധ സംവിധാനങ്ങള്‍ സൃഷ്ടിക്കാനും ഈ പഠനങ്ങള്‍ സഹായിക്കുന്നു.
advertisement
ഛിന്നഗ്രഹങ്ങളുടെ നിരീക്ഷണത്തിനായി നാസ വികസിപ്പിച്ച പ്രധാന സംവിധാനങ്ങളിലൊന്നാണ് ആസ്റ്ററോയ്ഡ് വാച്ച് ഡാഷ്‌ബോര്‍ഡ്(Asteroid Watch dashboard). ഇതിലൂടെ ഭൂമി ലക്ഷ്യമാക്കി എത്തുന്ന ഛിന്നഗ്രഹങ്ങളെയും ആകാശഗോളങ്ങളെയും കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. അവ ഭൂമിയ്ക്ക് അരികിലെത്തുന്ന തീയതി, വലിപ്പം, ഭൂമിയില്‍ നിന്നുള്ള ദൂരം, എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഈ ഡാഷ്‌ബോര്‍ഡിലുണ്ടാകും.
കൂടാതെ ഭൂമിയില്‍ നിന്നും 7.5 ദശലക്ഷം കിലോമീറ്ററിനുള്ളില്‍ സമീപിച്ചേക്കാവുന്ന അടുത്ത അഞ്ച് ഛിന്നഗ്രഹങ്ങളുടെ വിവരങ്ങളും ഈ ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ നിലവില്‍ 2016 എഎക്‌സ്165 ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.
ഏകദേശം 385,000 കിലോമീറ്റര്‍ അകലെയാണ് ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ 2016 എഎക്‌സ്165 ഛിന്നഗ്രഹം സുരക്ഷിതമായ അകലത്തിലൂടെയാണ് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.