TRENDING:

National Tourism Day | ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം: യാത്രകളിലൂടെ ഇന്ത്യയെ തൊട്ടറിയാം

Last Updated:

കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്ത് കാണാനും ആസ്വദിക്കാനും നിരവധി മനോഹരങ്ങളായ സ്ഥലങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമ്പന്നമായ സാംസ്കാരവും പൈതൃകവുമുള്ള വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ (India). കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്ത് കാണാനും ആസ്വദിക്കാനും നിരവധി മനോഹരങ്ങളായ സ്ഥലങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ട്.
advertisement

ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പിന്നിൽ നിരവധി ചരിത്രങ്ങളും പുരാണകഥകളുമുണ്ടാകും. ഇത് ഈ സ്ഥലങ്ങളെ കൂടുതൽ സവിശേഷമാക്കുന്നു.

ഇന്ത്യയിൽ, ടൂറിസം (Tourism) ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വ്യവസായങ്ങളിലൊന്നാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും വിനോദസഞ്ചാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ ചരിത്രം 1958ൽ, ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ കണക്കെടുക്കുകയും രാജ്യത്തെ ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കാർ മനസ്സിലാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ടൂറിസം വകുപ്പ് രൂപീകരിച്ചു. നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളെ വിനോദസഞ്ചാര സൗഹൃദമാക്കുകയും അവയുടെ സൗന്ദര്യം കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു വകുപ്പ് രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം.

advertisement

ഇന്ത്യ എല്ലാ വർഷവും ധാരാളം വിദേശ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ മാസങ്ങളോളം ഇന്ത്യയിൽ തങ്ങി പ്രകൃതി ഭംഗി ആസ്വദിച്ച് മടങ്ങാറുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനമായി (National Tourism Day) ആഘോഷിക്കുന്നത്. എല്ലാ വർഷവും വ്യത്യസ്തമായ ഒരു തീം ഈ ദിനത്തിന് നൽകാറുണ്ട്.

വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാൽ ഈ ദിനത്തിന് പ്രാധാന്യമേറുന്നു.

കോവിഡ് 19 (COVID-19) മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ടൂറിസം മേഖലയ്ക്ക് വൻ നഷ്ടമാണുണ്ടായത്. 2021ലെ ദേശീയ ടൂറിസം ദിനത്തിന്റെ തീം 'ദേഖോ അപ്നാ ദേശ്' എന്നതായിരുന്നു. ഇന്ത്യയിൽ യാത്ര ചെയ്യാനും സ്വന്തം രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്ന തീം ആയിരുന്നു ഇത്. കോവിഡ്-19 നിയന്ത്രണങ്ങൾക്കിടയിൽ സെമിനാറുകളും മറ്റും സംഘടിപ്പിച്ചാണ് ആഘോഷങ്ങൾ നടന്നത്.

advertisement

ഈ വർഷം ആന്ധ്രാപ്രദേശിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പ്രമേയത്തിലാണ് ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു. ത്യാഗത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥ പറയുന്ന നിരവധി ചരിത്ര സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ഈ വർഷം, മഹാമാരി അവസാനിക്കുമെന്നും ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ മഹത്തായ സ്ഥലങ്ങൾ സുരക്ഷിതമായി സന്ദർശിക്കാനാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ പാണ്ഡുരംഗപുരത്ത് നിന്ന് തെലങ്കാനയിലെ ക്ഷേത്രനഗരമായ ഭദ്രാചലത്തിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
National Tourism Day | ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം: യാത്രകളിലൂടെ ഇന്ത്യയെ തൊട്ടറിയാം
Open in App
Home
Video
Impact Shorts
Web Stories