ഈ ഗോത്രത്തില്‍ നിന്നും വിവാഹിതരാകുന്ന നവദമ്പതികള്‍ മൂന്ന് ദിവസം ഒരു മുറിയില്‍ കഴിയണം. ശുചിമുറിയില്‍ പോകാന്‍ പോലും പാടില്ലെന്നാണ് ഇവരുടെ ആചാരം.
'തിഡോംഗ്' എന്ന വാക്കിനര്‍ത്ഥം 'മലമുകളില്‍ ജീവിക്കുന്നവര്‍' എന്നാണ്. കൃഷിയാണ് ഈ ഗോത്രജനതയുടെ പ്രധാന ഉപജീവന മാര്‍ഗം.
വിവാഹത്തിന് ഇവര്‍ വളരെ പവിത്രമായ സ്ഥാനമാണ് നല്‍കിവരുന്നത്. പരമ്പരാഗതമായി ഈ ഗോത്രത്തില്‍ നിന്ന് വിവാഹിതരാകുന്നവര്‍ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്ന് ദിവസം പ്രത്യേകം തയ്യാറാക്കിയ ഒരു മുറിയിലാണ് കഴിയുന്നത്. ഇതിനിടെ വധുവോ വരനോ ശുചിമുറിയിലേക്ക് പോയാല്‍ അത് അവരുടെ വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുമെന്നും അതിലൂടെ അവര്‍ അശുദ്ധരാകുമെന്നാണ് തിഡോംഗ് ഗോത്രത്തിന്റെ വിശ്വാസം. അതിനാല്‍ വിവാഹത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ നവദമ്പതികള്‍ മൂന്ന് ദിവസത്തേക്ക് ശുചിമുറി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാലയളവില്‍ നവദമ്പതികള്‍ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് ഒരു ദുശ്ശകുനമായാണ് ഇവര്‍ കാണുന്നത്.
advertisement
നവദമ്പതികള്‍ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നതും പതിവാണ്. ചില സാഹചര്യങ്ങളില്‍ വരനേയും വധുവിനേയും ബന്ധുക്കള്‍ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിടാറുമുണ്ട്. ദുഷ്ട ശക്തികളുടെ സ്വാധീനത്തില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുകയാണ് ഈ ആചാരത്തിന്റെ ലക്ഷ്യമെന്നും ഈ ഗോത്രവിഭാഗം വിശ്വസിക്കുന്നു.
ടോയ്‌ലെറ്റില്‍ മാലിന്യവും നെഗറ്റീവ് എനര്‍ജിയുമുണ്ടെന്ന് ഈ ഗോത്രജനത വിശ്വസിക്കുന്നു. അത് വധൂവരന്‍മാരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ നവദമ്പതികള്‍ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോള്‍ ഈ നെഗറ്റീവ് എനര്‍ജി അവരുടെ ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാക്കുമെന്നും ഗോത്രജനത വിശ്വസിക്കുന്നു.
ശുചിമുറിയില്‍ പോകാതിരിക്കാനായി ആദ്യത്തെ മൂന്ന് ദിവസം ഇവര്‍ക്ക് വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമാണ് നല്‍കുന്നത്. ഈ ആചാരം പൂര്‍ത്തിയാക്കുന്ന ദമ്പതികള്‍ സന്തോഷപൂര്‍ണമായ ജീവിതം നയിക്കുമെന്നാണ് തിഡോംഗ് ഗോത്രജനതയുടെ വിശ്വാസം. ഈ ആചാരം ലംഘിക്കുന്നവരുടെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമെന്നും ഗോത്രജനത പറയുന്നു.