TRENDING:

പാക് ക്രിക്കറ്റ് ടീമിന്റെ നെറ്റ് ബൗളറായി തിളങ്ങിയ യുവാവ് ഇന്ന് ബെംഗളൂരുവിലെ സലൂണ്‍ ഉടമ

Last Updated:

'ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും ഞാനും ഒരേ കോളേജിലാണ് പഠിച്ചത്. അതിനാല്‍ അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരുകാലത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ് ബൗളര്‍. ഇന്ന് ബംഗളുരുവിലെ സലൂണ്‍ ഉടമയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന യുവാവിന്റെ കഥ വൈറലാകുന്നു. ഡാനിയേല്‍ ലിയോയാണ് ഈ കഥയിലെ താരം.
advertisement

ഒരു കാലത്ത് നെറ്റ് ബൗളറായി തിളങ്ങിയ ഇദ്ദേഹം ഇന്ന് വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകളിലൂടെ കസ്റ്റമേഴ്സിന്റെ ഹൃദയം കീഴടക്കുകയാണ്. 2005ല്‍ ബംഗളുരുവില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനി ടീമിന്റെ നെറ്റ് ബൗളറായിരുന്നു ഇദ്ദേഹം.

“സല്‍മാന്‍ ഭട്ടിന് ഞാന്‍ ബൗള്‍ ചെയ്തിട്ടുണ്ട്. അബ്ദുള്‍ റസാഖ് നല്ല തമാശക്കാരനാണ്. പാകിസ്ഥാനി താരങ്ങള്‍ക്ക് ബൗള്‍ ചെയ്യാനും അവരുമായി ഇടപഴകാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്,” ലിയോ പറഞ്ഞു.

ഇന്‍സമാം ഉല്‍ ഹഖിന് ബൗള്‍ ചെയ്ത അനുഭവവും ലിയോ പങ്കുവെച്ചു.

advertisement

“ഞാന്‍ വളരെ പതുക്കെ രണ്ട് ചുവട് മുന്നോട്ട് പോയാണ് അദ്ദേഹത്തിന് ബൗള്‍ ചെയ്തത്. പന്ത് കാണാതെപോയ അദ്ദേഹം വളരെയധികം ദേഷ്യപ്പെട്ടു. അടുത്ത ഡെലിവറിയില്‍ വിക്കറ്റ് വീഴ്ത്തി. അദ്ദേഹം ഉടനെ എന്നെ പാര്‍ക്കില്‍ നിന്ന് പുറത്താക്കി. യുനിസ് ഖാന്‍ ആണ് അന്ന് എന്നെ ആശ്വസിപ്പിച്ചത്,” ലിയോ ഓർത്തെടുത്തു.

2012ലാണ് നെറ്റ് ബൗളറില്‍ നിന്ന് ഹെയര്‍ സ്റ്റൈലിസ്റ്റ് ആകാന്‍ ലിയോ തീരുമാനിച്ചത്. ഈ കരിയറിലും ലിയോയ്ക്ക് മികച്ച നേട്ടങ്ങളാണുണ്ടായത്. വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ നിരവധി താരങ്ങള്‍ ലിയോയുടെ സലൂണിലെത്തിയിട്ടുണ്ട്. അവരുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് ആകാനും ലിയോയ്ക്ക് അവസരം ലഭിച്ചു.

advertisement

“നിരവധി താരങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്. ഐപിഎല്‍ നടക്കുന്ന സമയത്ത് ക്രിക്കറ്റ് താരങ്ങള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ വിളിക്കും. ഞാന്‍ പോയി ഹെയര്‍ സ്റ്റൈല്‍ ചെയ്ത് കൊടുക്കുകയും ചെയ്യും,” ലിയോ പറഞ്ഞു.

‘ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും ഞാനും ഒരേ കോളേജിലാണ് പഠിച്ചത്. അതിനാല്‍ അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്. വിരാട് കോഹ്ലിയ്ക്ക് ഹെയര്‍ സ്റ്റൈല്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, റോബിന്‍ ഉത്തപ്പ, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവര്‍ സലൂണില്‍ വന്നിട്ടുമുണ്ട്,’ ലിയോ കൂട്ടിച്ചേര്‍ത്തു.

advertisement

2023ലെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിലാണ് ലിയോ ഇക്കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ പാകിസ്ഥാനോട് ഏറ്റുമുട്ടുന്നതോടെയാണ് മത്സരം ആരംഭിക്കുക. പാകിസ്ഥാന്‍ ടീം വീണ്ടും തന്റെ നഗരത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ലിയോ ഇപ്പോള്‍. അവരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുമ്പ് ബംഗളുരുവിലെ സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടിവായ യുവാവും നെറ്റ് ബൗളര്‍ ജോലിയിലേക്ക് ചേക്കേറിയ വാര്‍ത്ത ചര്‍ച്ചയായിരുന്നു. നെതര്‍ലാന്‍ഡ്‌സ് ടീമിന് വേണ്ടിയായിരുന്നു ഇദ്ദേഹം നെറ്റ് ബൗളറായത്. ലോകേഷ് കുമാര്‍ എന്ന 29കാരനാണ് ഈ പദവിയിലെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
പാക് ക്രിക്കറ്റ് ടീമിന്റെ നെറ്റ് ബൗളറായി തിളങ്ങിയ യുവാവ് ഇന്ന് ബെംഗളൂരുവിലെ സലൂണ്‍ ഉടമ
Open in App
Home
Video
Impact Shorts
Web Stories