TRENDING:

നിങ്ങളുണ്ടോ ഇതിൽ? നാലിലൊന്ന് യുവതീയുവാക്കളും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം

Last Updated:

ഇണയോ പങ്കാളിയോ ഇല്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎസിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം യുവതീയുവാക്കളും വിവാഹജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം. ഇണയോ പങ്കാളിയോ ഇല്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് ആസ്ഥാനമായി നടത്തില്‍ ഒരു പഠനത്തില്‍ കണ്ടെത്തി. ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മയ്ക്കും നിരാശ നിറഞ്ഞ ജീവിതവുമാണ് അവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അമേരിക്കക്കാരില്‍ നാലിലൊരാള്‍ വിവാഹം തങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന് വിശ്വസിക്കുന്നതായി പഠനത്തിൽ ഗവേഷകര്‍ കണ്ടെത്തി. ''ഇപ്പോഴത്തെ വിവാഹ വ്യവസ്ഥ കാലഹരണപ്പെട്ട് വരികയാണെന്ന് ചിലര്‍ പറയുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു സര്‍വെയിലെ ചോദ്യം. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും തങ്ങള്‍ ഇതിനോട് യോജിക്കുന്നതായി പറഞ്ഞു,'' പ്യൂ റിസേര്‍ച്ച് സെന്ററിലെ ഗവേഷകര്‍ പറഞ്ഞതായി പ്യുബിറ്റി റിപ്പോര്‍ട്ട് ചെയ്തു.

1978ല്‍ ഒരു കൂട്ടം അമേരിക്കക്കാരോട് വിവാഹം കാലഹരണപ്പെടുകയാണോയെന്ന് ചോദിച്ചപ്പോള്‍ 28 ശതമാനം പേര്‍ മാത്രമാണ് ഇതിനോട് യോജിച്ചതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പറഞ്ഞു. ആളുകള്‍ അവിവാഹിതരായി തുടരാന്‍ ആഗ്രഹിക്കുന്ന വര്‍ധിച്ചുവരുന്ന പ്രവണതയെ ഈ കണക്കുകള്‍ എടുത്തു കാണിക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ 1960കളില്‍ അമേരിക്കയിലെ മുതിര്‍ന്നവരില്‍ 72 ശതമാനം പേരും സന്തുഷ്ടമായ വിവാഹജീവിതം നയിച്ചിരുന്നു. 2008 ആയപ്പോഴേക്കും ഇത് 52 ശതമാനമായി ചുരുങ്ങി.

advertisement

പരമ്പരാഗത വാദികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും യുവാക്കള്‍ക്കിടയിലും ജെന്‍ സികള്‍ക്കിടയിലും വിവാഹം കഴിക്കാതിരിക്കുക എന്നത് ഒരു പൊതു തിരഞ്ഞെടുപ്പായി മാറി. പലരും ഒരു വ്യക്തിയുമായുള്ള ആജീവനാന്ത പ്രണയബന്ധത്തിന് പകരം വ്യക്തിപരമായ വളര്‍ച്ചയ്ക്കും സ്വാതന്ത്ര്യത്തിനും സ്വയം വികസനത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്.

വിവാഹത്തെയും തനിച്ച് ജീവിക്കാനുള്ള തീരുമാനത്തെക്കുറിച്ചുമുള്ള ഗവേഷണത്തിലെ കണ്ടെത്തലുകള്‍

വിവാഹത്തെക്കുറിച്ചും ഒറ്റയ്ക്ക് ജീവിക്കാനുമുള്ള താത്പര്യത്തെക്കുറിച്ചുള്ള ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് വിവരിച്ചിരിക്കുന്നത്. ഇത് വളരെ വേഗം യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. അവിവാഹിതരായ പ്രായപൂര്‍ത്തിയായ നിരവധി പേര്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കുകയും അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

advertisement

നാലില്‍ ഒരാള്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതരായി തുടരുന്നതില്‍ സുഖം കണ്ടെത്തുന്നതായി ഗവേഷണത്തിന്റെ ഭാഗമായ ഒരു സ്ത്രീ പറഞ്ഞു. നാലു പേരില്‍ ഒരാള്‍ താനാണെന്ന് മറ്റൊരാള്‍ പറഞ്ഞു.

''എന്തിനാണ് ഹൃദയം തകര്‍ന്ന ഇമോജി ഇട്ടിരിക്കുന്നത്. ഞാന്‍ ഒറ്റയ്ക്കായപ്പോഴാണ് ഏറ്റവും സന്തോഷവതിയായത്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു. ആ നാലിൽ ഒരാളായിരിക്കുന്നതിൽ ഞാന്‍ വളരെ സന്തോഷവതിയാണ്,'' മറ്റൊരാള്‍ പറഞ്ഞു.

അതേസമയം തന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചതില്‍ താൻ നന്ദിയുള്ളവനാണെന്ന് ഒരാള്‍ പറഞ്ഞു. ഇന്നത്തെ ബന്ധങ്ങളുടെ ചഞ്ചലമായ സ്വഭാവവും ഡേറ്റിംഗ് ആപ്പുകളുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്ന് അയാള്‍ ആരോപിച്ചു.

advertisement

Summary: One fourth of young men and women in the United States do not want wedding

മലയാളം വാർത്തകൾ/ വാർത്ത/Life/
നിങ്ങളുണ്ടോ ഇതിൽ? നാലിലൊന്ന് യുവതീയുവാക്കളും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories