''തീവ്രവാദവും അക്രമണവും അത് ഏത് വര്‍ഗത്തിനും മതത്തിനും എതിരായാലും ഗൗരവമേറിയ ഒരു വിഷയമാണ്. അതിനാല്‍ ഞാന്‍ ഇത് പങ്കുവയ്ക്കുന്നു. എനിക്ക് കഴിയുന്നിടത്തെല്ലാം സമാധാനത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഗാസയിലെ ആക്രമണങ്ങളെ ഞാന്‍ എപ്പോഴും അപലപിച്ചിട്ടുണ്ട്. നിരപരാധികളുടെ ജീവന്‍ ആക്രമിക്കപ്പെടുന്നിടത്തെല്ലാം അത് തുടരുകയും ചെയ്യും. ഓരോ മനുഷ്യജീവനും പ്രധാനമാണ്,''ഹസ്സൻ അലി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
വൈഷ്ണോ ദേവി ആക്രമണത്തെ അപലപിക്കുന്ന പോസ്റ്റ് പങ്ക് വച്ചതിലുള്ള നന്ദി ഹസന്റെ പോസ്റ്റിന് താഴെ പലരും രേഖപ്പെടുത്തി. ഇന്ത്യൻ വംശജയായ സാമിയയാണ് ഹസന്റെ ജീവിത പങ്കാളി. ഭീകരാക്രമണത്തെ അപലപിക്കുന്ന പോസ്റ്റ് സാമിയയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു.
advertisement
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഒൻപത് പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരിൽ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
റഫയിലെ ഇസ്രായേൽ ആക്രമണത്തോടുള്ള വിയോജിപ്പിന്റെ സൂചകമായി സാമൂഹിക മാധ്യമങ്ങളിൽ "എല്ലാ കണ്ണുകളും റഫയിലേക്ക്" എന്ന പോസ്റ്റ് പ്രചരിച്ചിരുന്നു. തുടർന്ന് തങ്ങളുടെ എതിർപ്പിന്റെ സൂചകമായി പലയിടങ്ങളിലും "എല്ലാ കണ്ണുകളും...." എന്ന് തുടങ്ങുന്ന പോസ്റ്റുകൾ ആളുകൾ സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.