ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം ചന്ദ്രയാൻ – 3 യുടെ വിജയമാണ്. ചന്ദ്രയാന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന നിരവധി അലങ്കാരങ്ങളും നിർമാണങ്ങളും ഇവിടെ ഒരുക്കിയിട്ടിട്ടുണ്ട്. കൂടാതെ ബഹിരാകാശ സഞ്ചാരിയുടെ വേഷം ധരിച്ച മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കഥാപാത്രമാണ്. നിരവധി സ്കൂൾ കുട്ടികളും വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. ചന്ദ്രയാനുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന പലതും അവരിൽ ആവേശവും ആനന്ദവും സൃഷ്ടിക്കുന്നുണ്ട്.
Diwali 2023 | ദീപാവലിക്ക് മൺചിരാതുകൾ നിർമിക്കുന്ന ബിരുദധാരി
advertisement
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിജയമായിരുന്നു ചന്ദ്രയാന്റേത്. അതുകൊണ്ട് തന്നെ പ്രമേയം എന്ത് വേണം എന്ന കാര്യത്തിൽ സംഘാടകർക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. എംപിയായ പിഎൻ സിങ്ങും മുൻസിപ്പൽ കമ്മീഷ്ണറായ രവിരാജ് ശർമയും, ആം ആദ്മി പാർട്ടി നേതാവ് ഡിഎം സിങ്ങും പരിപാടിയിൽ പങ്കെടുക്കാനായി ധൻബാദിൽ എത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുക്കുകയും പരമ്പരാഗത വിളക്ക് നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്ത ബർട്ടോതി മാന്യ എന്ന പെൺകുട്ടിയോട് ന്യൂസ് 18 ന്റെ പ്രതിനിധികൾ സംസാരിക്കുകയുണ്ടായി. ഇങ്ങനെ ഒരു ദീപാവലി ആഘോഷം സംഘടിപ്പിക്കുമ്പോൾ അത് കുട്ടികൾക്കും യുവ തലമുറയ്ക്കും നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും സംസ്കാരത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള അവസരം കൂടിയാണെന്നായിരുന്നു ബർട്ടോതിയുടെ അഭിപ്രായം.
എല്ലാ വർഷവും ഇങ്ങനെ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ നഗരത്തിലെ ജനങ്ങൾക്ക് ദീപാവലി വിളക്കുകൾ സ്വന്തം കൈകൊണ്ട് നിർമിക്കാൻ കഴിയുന്നുവെന്നും, അവ ഉപയോഗിച്ച് വീടുകളും മറ്റും അലങ്കരിയ്ക്കാൻ കഴിയുന്നുവെന്നും 99 ഗ്രൂപ്പിന്റെ സിഎംഡിയും പരിപാടിയുടെ സംഘാടകനുമായ ശ്യാം പാണ്ഡേ പറഞ്ഞു.