യാത്രക്കാർക്കും റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും തടസമില്ലാത്തവിധമാണ് സിനിമ ഉൾപ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയിൽവേ സ്റ്റേഷനിൽ അനുമതി നൽകുക.
ഇതിനായി റെയിൽവേ സ്റ്റേഷനുകളെ എക്സ്, വൈ, ഇസെഡ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. എക്സ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ ഏറ്റവും ഉയർന്ന നിരക്കും ഇസെഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ കുറഞ്ഞ നിരക്കുമാണുള്ളത്.
എക്സ് വിഭാഗത്തിലുള്ള സ്റ്റേഷനുകളിൽ വിവാഹ ഫോട്ടോഗ്രഫി ഉൾപ്പടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള ചിത്രീകരണത്തിന് 10000 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അയ്യായിരം രൂപയും വ്യക്തിപരമായ ആവശ്യത്തിന് 3000 രൂപയുമാണ് നിരക്ക്. വൈ വിഭാഗത്തിൽ ഇത് 5000, 2500, 3500 എന്നിങ്ങനെയും ഇസഡ് വിഭാഗത്തിൽ ഇത് 3000, 1500, 2500 എന്നിങ്ങനെയുമായിരിക്കും.
advertisement
അതേസമയം പത്രപ്രവർത്തകർക്കും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള സർക്കാരിതര സംഘടനകൾക്കും നിരക്ക് ബാധകമല്ലെന്ന് ആദ്യ ഉത്തരവിൽ തന്നെ റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.