വനിതാദിനത്തിന് മുന്നോടിയായി സ്ത്രീ ശാക്തീകരണം എന്ന സന്ദേശം മുൻനിർത്തിയാണ് ട്രെയിൻ നിയന്ത്രണം പൂർണമായും വനിതാ ജീവനക്കാരെ ഏൽപ്പിച്ചതെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ബാല ശിവപാർവതി(32) ആയിരുന്നു ഈ ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്. രംഗോലി പട്ടേൽ(22) അസിസ്റ്റന്‍റ് ലോക്കോ പൈലറ്റും. ബംഗളുരുവിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വനിതകൾ നിയന്ത്രിച്ച രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തിയത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ട്രെയിൻ സർവീസ്.
advertisement
വനിതാ ജീവനക്കാർ ട്രെയിൻ നിയന്ത്രിക്കുന്നതിന്‍റെ വീഡിയോ മന്ത്രി ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോയ്ക്ക് വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
Read Also: ഇന്ന് ലോക ശ്രവണദിനം; തുടക്കത്തിലേ തിരിച്ചറിയാം ശ്രവണ വൈകല്യങ്ങൾ
48 സെക്കൻഡ് നീളുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. ഒരു ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

