എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ് വാമൊഴി ചരിത്രം.
Related News- Ramayana Masam 2020 | എഴുത്തച്ഛനെഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആലപ്പുഴയിലെന്തു കാര്യം?
ചിറ്റൂർ ശോകനാശിനി പുഴയുടെ തീരത്താണ് തുഞ്ചൻ മഠം. ദേശസഞ്ചാരങ്ങൾക്ക് ശേഷം ഇവിടെയെത്തിയ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഗുരു മഠം.
advertisement
Related News - Ramayana Masam 2020 | എഴുത്തച്ഛന്റെ ശേഷിപ്പുകൾ ധന്യമാക്കുന്ന തിരൂർ തുഞ്ചൻ പറമ്പ്; ഭാഷാപിതാവിന്റെ മണ്ണ്
Related News- Ramayana Masam 2020 | രാമായണ മാസത്തിൽ നാലമ്പലദർശനത്തിനായി ഒരു ദിനം; കേരളത്തിൽ അഞ്ചിടത്ത് നാലമ്പലം
അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡും ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. താളിയോലകളിൽ എഴുതിയ ഗ്രന്ഥവും എഴുത്താണിയുമെല്ലാം ഇവിടെ കാണാം. ഭാഷാപിതാവിൻ്റെ സമാധി സ്ഥലമായ ഇവിടെ വിശേഷ ദിവസങ്ങളിൽ നിരവധി പേർ സന്ദർശനം നടത്താറുണ്ട്.