തമിഴ്‌നാട്ടിലുള്ളത് രാമേശ്വരമാണെങ്കിൽ രാവണന്റെ പേരിൽ അറിയപ്പെടുന്ന അപൂർവസ്ഥലമാണിത്.
രാവണൻ ഉഡുപ്പിയിൽ നിന്നെത്തി ഇവിടെ ധ്യാനത്തിലിരുന്നു എന്നാണ് വിശ്വാസം. ലങ്കയിൽ കൊടിയ ദാരിദ്ര്യവും വരൾച്ചയും വന്നകാലം. പുഷ്പകവിമാനത്തിൽ കൈലാസത്തിലെത്തി രാവണൻ ആത്മലിംഗം ആവശ്യപ്പെട്ടു.നൽകാൻ പരമിശിവൻ തയ്യാറായി. എന്നാൽ ആത്മലിംഗം കടൽകടന്നാൽ ഭാരതഭൂഖണ്ഡത്തിൽ വരൾച്ച വരും എന്ന് ഗംഗാദേവി ഉപദേശിച്ചു.
യാത്രയ്ക്കിടയിൽ ആത്മലിംഗം നിലത്തുവയ്ക്കരുത് എന്ന ഉപദേശത്തോടെ പരമശിവൻ കൈമാറുന്നു. ഗോകർണമെത്തിയപ്പോൾ രാവണൻ നിലത്തിറങ്ങിയതോടെ ശിവലിംഗം അവിടെ ഉറച്ചു. നിരാശനായി തെക്കോട്ടു നടന്ന രാവണൻ രാവണേശ്വരത്തെത്തി ശിവനെ തപസ്സുചെയ്തു.
advertisement
തപസ്സുചെയ്തതെന്നു വിശ്വസിക്കുന്ന ഗുഹ ഇവിടെ ഇപ്പോഴും പരിപാലിക്കുന്നുണ്ട്. രാവണേശ്വരം പെരുംതൃക്കോവിൽ ഉത്തരമലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്.
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം പോലെ ഇവിടെയും പെരുംതൃക്കോവിൽ അപ്പനാണ് പ്രതിഷ്ഠ.