രാമായണ പുണ്യം തേടി വിശ്വാസികള്‍ നാലാമതായി എത്തുന്ന ക്ഷേത്രമാണിത്. മനം നിറയെ രാമനെ ആരാധിക്കുന്ന ശത്രുഘ്‌നദേവന്‍ ഇവിടെ ശാന്ത ഭാവത്തിലാണ്. സുദര്‍ശന ചക്രത്തിന്റെ അവതാരമെന്നാണ് ഐതിഹ്യം.
Related News- Ramayana Masam 2020 | രാമായണവും തോൽപ്പാവക്കൂത്തും; ശ്രീരാമാവതാരം മുതൽ പട്ടാഭിഷേകം വരെ
രാമന്റെ വനവാസത്തിന് കാരണം മന്ഥരയാണെന്നറിഞ്ഞ് അവരെ വധിക്കാന്‍ ഒരുങ്ങുന്ന ശത്രുഘ്‌നനെ ഭരതന്‍ സമാശ്വസിപ്പിക്കുന്ന ഭാവമാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിന്. വിഗ്രഹത്തിനുമുണ്ട് പ്രത്യേകത. മൂന്നര അടി മാത്രമേ ഉയരമുള്ളൂ. ഒരേ വലിപ്പത്തില്‍ നാല് വിഗ്രഹങ്ങള്‍ പണിയാനിരുന്ന ദേവ ശില്‍പിയോട് ശത്രുഘ്‌നന്‍ പറഞ്ഞത്രെ, ജ്യേഷ്ഠന്മാരോടൊപ്പം വലിപ്പം എനിക്കില്ലെന്ന്. അതിനാല്‍ ചെറുതു മതിയെന്ന നിര്‍ദേശമനുസരിച്ചാണ് ചെറു വിഗ്രഹം. ചതുരാകൃതിയിലാണ് ശ്രീകോവില്‍.
advertisement
Related News- Ramayanamasam 2020 | ഉഗ്രരൂപിയായ ശ്രീരാമൻ; നീർവേലിയുടെ ജലാധിപൻ
പത്‌നി ശ്രുതകീര്‍ത്തിയോടൊപ്പമാണ് ശത്രുഘ്‌നന്‍ ആരാധിക്കപ്പെടുന്നത്. പിന്‍വിളക്കാണ് വഴിപാട്. രാമായണ മാസക്കാലത്താണ് ഏറ്റവും അധികം ഭക്തർ ഇവിടേക്ക് എത്താറുള്ളത്. തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രവും തിരുമൂഴിയ്ക്കൽ ലക്ഷ്മമണ ക്ഷേത്രവും തൊഴുതിന് ശേഷമാണ് ഭക്തർ പായമ്മലിൽ എത്താറുള്ളത്.