TRENDING:

പതിവായി പേടിസ്വപ്‌നം കാണുന്നവരാണോ? അകാലവാര്‍ധക്യത്തിനും അകാലമരണത്തിനും കാരണമാകുമെന്ന് പഠനം

Last Updated:

ഉറക്കത്തില്‍ അമിതമായ സമ്മര്‍ദ്ദം, ഉത്കണ്ഠ, പരിഭ്രാന്തി എന്നിവ പതിവായി അനുഭവപ്പെടുന്നത് ഒരു വ്യക്തിയില്‍ അസാധാരണമാംവിധം വേഗത്തിലുള്ള വാര്‍ധക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പഠനം നടത്തിയ ഗവേഷകര്‍ വിശ്വസിക്കുന്നു

advertisement
ഉറക്കത്തില്‍ സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. ചിലപ്പോള്‍ നല്ല സ്വപ്‌നങ്ങളായിരിക്കും. ചിലപ്പോള്‍ ചീത്ത സ്വപ്‌നങ്ങളായിരിക്കും. പലപ്പോഴും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുന്നവരുമുണ്ട്. നിങ്ങള്‍ പതിവായി പേടിസ്വപ്‌നം കാണുന്നവരാണോ...? എങ്കില്‍ സൂക്ഷിക്കണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പതിവായി പേടിസ്വപ്‌നം കാണുന്നത് ഗുരുതരമായ എന്തെങ്കിലും പ്രശ്‌നത്തിന്റെ ലക്ഷണമായിരിക്കും. ശരീരം നേരിടുന്ന ആഴത്തിലുള്ള ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമായിരിക്കാം ഇതിന് കാരണം. യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജി (ഇഎഎന്‍) കോണ്‍ഗ്രസ് 2025-ല്‍ അവതരിപ്പിച്ച ഗവേഷണത്തിലാണ് പതിവ് പേടിസ്വപ്‌നങ്ങളെ ആരോഗ്യവുമായി ബന്ധിപ്പിച്ചുള്ള നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്.

പതിവായി പേടിസ്വപ്‌നം കാണുന്നവരില്‍ ജൈവശാസ്ത്രപരമായി അകാല വാര്‍ധക്യത്തിനും അകാലമരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. ഉറക്കത്തില്‍ അമിതമായ സമ്മര്‍ദ്ദം, ഉത്കണ്ഠ, പരിഭ്രാന്തി എന്നിവ പതിവായി അനുഭവപ്പെടുന്നത് ഒരു വ്യക്തിയില്‍ അസാധാരണമാംവിധം വേഗത്തിലുള്ള വാര്‍ധക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പഠനം നടത്തിയ ഗവേഷകര്‍ വിശ്വസിക്കുന്നു. പതിവായി പേടിസ്വപ്‌നം കാണുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും പഠനം പറയുന്നു.

advertisement

നമ്മുടെ ഉറങ്ങുന്ന തലച്ചോറിന് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് പലപ്പോഴും പേടിസ്വപ്‌നങ്ങള്‍ കാണുമ്പോള്‍ ഒരാള്‍ വിയര്‍ക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ഹൃദയമിടിപ്പ് കൂടുകയുമൊക്കെ ചെയ്യുന്നതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ന്യൂറോസൈന്റിസ്റ്റും ഇഎഎന്‍ ഗവേഷണ കര്‍ത്താവുമായ അബിഡെമി ഒട്ടൈക്കു പറഞ്ഞു. സ്വപ്‌നത്തില്‍ നാം നടത്തുന്ന പോരാട്ടമോ പറക്കലോ നമ്മളെ പ്രേരിപ്പിക്കുമെന്നും സമ്മര്‍ദ്ദം കാരണമുണ്ടാകുന്ന ഈ പ്രതികരണം ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍ തീവ്രമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പേടിസ്വപ്‌നം കാണുന്നത് സ്ട്രസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് കോശങ്ങളുടെ വാര്‍ധക്യവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഹോര്‍മോണ്‍ ആണ്. അതിനാല്‍ പതിവായി പേടിസ്വപ്‌നം കാണുമ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം വാര്‍ധക്യ പ്രക്രിയ വേഗത്തിലാക്കിയേക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

advertisement

കൂടാതെ പേടിസ്വപ്‌നങ്ങള്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദൈര്‍ഘ്യത്തെയും തടസപ്പെടുത്തുന്നു. ഇത് ശരീരത്തിന് ആവശ്യമായ കോശങ്ങളുടെ രാത്രികാലത്തെ പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിന്റെയും ഉറക്കം നഷ്ടപ്പെടുന്നതിന്റെയും സംയോജിത ഫലമായി നമ്മുടെ കോശങ്ങള്‍ക്കും ശരീരത്തിനും വേഗത്തില്‍ വാര്‍ധക്യം ബാധിക്കുന്നു.

19 വയസ്സ് വരെയുള്ള കാലയളവില്‍ കുട്ടികളിലും മുതിര്‍ന്നവരിലും പേടിസ്വപ്നങ്ങളുടെ ആവൃത്തി ട്രാക്ക് ചെയ്യുമ്പോള്‍ ഇവ ജൈവശാസ്ത്രപരമായി അകാല വാര്‍ധക്യത്തിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ആഴ്ചതോറും പേടിസ്വപ്നങ്ങള്‍ അനുഭവിക്കുന്ന മുതിര്‍ന്നവര്‍ 70 വയസ്സിന് മുമ്പ് മരിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലധികം ആണെന്നും ജൈവശാസ്ത്രപരമായ അകാല വാര്‍ധക്യം അകാലമരണ സാധ്യത 40 ശതമാനം വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ അവകാശപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പഠനത്തിനായി ട്രാക്ക് ചെയ്തവരില്‍ ലിംഗഭേദം, പ്രായം, മാനസികാരോഗ്യ നില, വംശം എന്നിവ വ്യത്യാസമില്ലാതെ പതിവ് പേടിസ്വപ്നങ്ങളും അകാല വാര്‍ധക്യവും തമ്മിലുള്ള ബന്ധം ശക്തവും സ്ഥിരതയുള്ളതുമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ വ്യക്തികളുടെ ജീവശാസ്ത്രപരമായ പ്രായം അളക്കാന്‍ ഗവേഷകര്‍ ആളുകളുടെ ടെലോമിയറുകള്‍ പരിശോധിച്ചു. ടെലോമിയറുകള്‍ ചെറുതാകുമ്പോള്‍ ജീവശാസ്ത്രപരമായ പ്രായം വര്‍ധിക്കും. ആഴ്ചതോറുമുള്ള പേടിസ്വപ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെങ്കിലും മാസത്തിലൊരിക്കല്‍ കാണുന്ന പേടിസ്വപ്നങ്ങള്‍ പോലും ഒരു അപായ മുന്നറിയിപ്പായി കാണണമെന്നും പഠനം സൂചിപ്പിക്കുന്നു.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പതിവായി പേടിസ്വപ്‌നം കാണുന്നവരാണോ? അകാലവാര്‍ധക്യത്തിനും അകാലമരണത്തിനും കാരണമാകുമെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories