1. ഓർമപ്പെടുത്തലുകൾ
കുട്ടികളോടെന്ന പോലെ, പങ്കാളിയോടും അവർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ നിങ്ങൾ ഓർമപ്പെടുത്തുന്നുണ്ടാകാം. അമിതമായി നിങ്ങൾ ഇതു ചെയ്യുന്നുണ്ടെങ്കിൽ അത് നല്ലതല്ല എന്ന കാര്യവും മറക്കരുത്. മറ്റൊരാളെ ഇങ്ങനെ അമിതമായി ആശ്രയിക്കുന്നതും മറ്റേയാൾക്കു മേൽ നിരന്തരം മേധാവിത്വം പുലർത്തുന്നതും നല്ല ലക്ഷണമല്ല. എന്നാൽ സ്നേഹത്തിന്റെ പേരിലുള്ള ചെറിയ ഓർമപ്പെടുത്തലുകളും അന്വേഷണങ്ങളും നിങ്ങളുടെ ബന്ധം ദൃഢമാക്കാനും സഹായിക്കും എന്നും ഓർക്കുക.
2. സാമ്പത്തിക കാര്യങ്ങളിൽ അമിതമായി ഇടപെടുന്നത്
പങ്കാളികൾ തമ്മിൽ പരസ്പരം സാമ്പത്തിക കാര്യങ്ങളും വരുവും ചെലവുമെല്ലാം ചർച്ച ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അത് കൂടിപ്പോയാലും പ്രശ്നമാണ്, ഇത് മറുവശത്തുള്ളയാളുടെ സാമ്പത്തിക സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കും . പങ്കാളിത്ത ബന്ധങ്ങളിലായാലും ദാമ്പത്യ ബന്ധങ്ങളിലായാലും ഒരാൾ മാത്രം രണ്ടു പേരുടെയും പണം മുഴുവൻ കൈകാര്യം ചെയ്യുന്നത് നല്ല കാര്യമല്ല, സാമ്പത്തിക തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കുന്നതും ശരിയല്ല. അതുപോലെ തന്നെയാണ് ഒരാൾക്ക് ആവശ്യമുള്ള കാര്യങ്ങൾ മറ്റേയാൾ സ്വന്തം ഇഷ്ട പ്രകാരം വാങ്ങുന്നത്. ഇത് തീരുമാനമെടുക്കാനുള്ള ഒരാളുടെ കഴിവിനെ ബാധിക്കുന്നു.
advertisement
3. ഉത്തരവാദിത്തങ്ങൾ പങ്കിടാത്തത്
ചില പങ്കാളികൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഉത്തരവാദിത്തങ്ങൾ പരസ്പരം പങ്കിടാത്തത്. ചിലരാകട്ടെ, ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്താൽ പോലും അത് കണ്ടില്ലെന്നു നടിക്കുകയും എല്ലാ ഉത്തരവാദിത്തങ്ങളും സ്വന്തം തലയിൽ ചുമക്കുകയും ചെയ്യുന്നു. ഇതും നല്ല പങ്കാളിത്ത ബന്ധത്തിന്റെ അടയാളമല്ല.
4. വികാരങ്ങൾ അടക്കി വെയ്ക്കുന്നത്
ചില മാതാപിതാക്കൾ മക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയാറില്ല, അതുപോലെ തന്നെയാണ് ചില പങ്കാളികളുടെ കാര്യവും. തങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും എന്തിനാണ് മറ്റേയാളെ അറിയിക്കുന്നത് എന്ന ചിന്തയാകും ഇതിനു പിന്നിൽ. എന്നാൽ ഇങ്ങനെ മനസിൽ എല്ലാ വികാരങ്ങളും അടക്കിവെയ്ക്കുന്നതും നല്ലതല്ല , മറിച്ച് പങ്കാളികൾ തമ്മിൽ എല്ലാം തുറന്നു പറഞ്ഞാൽ പ്രശ്നങ്ങൾക്കും വിഷമങ്ങൾക്കും ഒരു പരിധി വരെയെങ്കിലും ആശ്വാസം ലഭിക്കുകയും ചെയ്യും.