TRENDING:

ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ; കര്‍ക്കടക വാവ് ഫീസ് ഏകീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

Last Updated:

തിരുവല്ലം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വംമന്ത്രി വി എന്‍ വാസവന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍സിന്റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്തുകഴിഞ്ഞു.

ശംഖുമുഖത്ത് ബലിതര്‍പ്പണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിശ്ചിയിച്ചിരിക്കുന്ന ഫീസ്. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോര്‍ഡ് തലത്തില്‍ ഒരോ സ്ഥലത്തും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതാണ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു.

advertisement

കര്‍ക്കടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡിനെ നിയോഗിക്കുവാനും തീരുമാനം എടുത്തതായും തിരുവനന്തപുരം നഗരസഭ പരിധിയില്‍ ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് നഗരസഭ തിരുവല്ലത്ത് നടന്ന യോഗത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. നഗരസഭ പരിധിയില്‍ ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റിടങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നതിനാവശ്യമായ അനുമതികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലേകൂട്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയര്‍ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തുന്നതാണ്.

advertisement

തിരുവല്ലം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അവിടങ്ങളിലെ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള അവലോകന യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്.

ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോര്‍ഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങള്‍ അതാത് ദേവസ്വങ്ങളില്‍ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ; കര്‍ക്കടക വാവ് ഫീസ് ഏകീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്
Open in App
Home
Video
Impact Shorts
Web Stories