TRENDING:

അയോധ്യ രാമക്ഷേത്ര ദർശനത്തിന് ഒരുങ്ങുകയാണോ? ഈ അഞ്ച് കാര്യങ്ങള്‍ ഓർമയിൽ വച്ചോളൂ

Last Updated:

അതിരാവിലെയുള്ള ദര്‍ശനത്തിന് തിരക്ക് കുറവാണ്. അതുകൊണ്ട് അതിരാവിലെ നടതുറക്കുമ്പോള്‍ തന്നെ ദര്‍ശനം നടത്താന്‍ ശ്രമിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തിന് പിന്നാലെ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രം തുറന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 30 ലക്ഷം ഭക്തരാണെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും രണ്ടരലക്ഷം ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.
(Pic: PTI)
(Pic: PTI)
advertisement

സന്ദര്‍ശകരുടെ തിരക്ക് അടുത്തിടെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഏപ്രില്‍ മാസത്തിലെ രാമനവമിയും വേനലവധിയും ഭക്തജനങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ അവസരത്തില്‍ അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

1. ഹോട്ടല്‍ റൂം ബുക്ക് ചെയ്യുക: അയോധ്യയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് വേഗം തന്നെ നിങ്ങള്‍ക്ക് ക്ഷേത്രത്തിലെത്താന്‍ സാധിക്കും. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനകമ്പനികളുടെ ഫ്‌ളൈറ്റുകള്‍ ലഭ്യമായിരിക്കും. അതേസമയം അയോധ്യയിലേക്ക് ധാരാളം ട്രെയിന്‍ സര്‍വ്വീസും ലഭ്യമാണ്. ഡല്‍ഹി-അയോധ്യ വന്ദേഭാരത്, അമൃത് ഭാരത് എന്നീ ട്രെയിനുകളിലും നിങ്ങള്‍ക്ക് അയോധ്യയിലെത്താം. ഇനി അഥവാ നിങ്ങള്‍ ലക്‌നൗവിലാണ് വിമാനമിറങ്ങിയതെങ്കില്‍ അവിടെ നിന്ന് റോഡ് മാര്‍ഗ്ഗവും അയോധ്യയിലേക്കെത്താം. ലക്‌നൗവില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് അയോധ്യ രാമക്ഷേത്രത്തിലെത്താനാകും. അയോധ്യയിലെത്തുന്നതിന് മുമ്പ് തന്നെ താമസിക്കാനുള്ള ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്തിരിക്കണം. ഭക്തരുടെ തിരക്ക് കൂടിവരുന്നതിനാല്‍ റൂമുകള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഹോളി അയോധ്യ ആപ്പ് വഴി ഹോം സ്റ്റേ ബുക്ക് ചെയ്യാന്‍ സാധിക്കും.

advertisement

2. രണ്ട് ദിവസത്തെ യാത്ര: തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ ഒരു രാത്രി തങ്ങുന്നതാണ് നല്ലത്. രണ്ട് ദിവസത്തെ യാത്രയില്‍ ക്ഷേത്രം വിശദമായി കാണാനും വൈകുന്നേരത്തെ രാം കി പൗഡി വീക്ഷിക്കാനും പ്രസിദ്ധമായ ഹനുമാന്‍ഗര്‍ഹി ക്ഷേത്രം സന്ദര്‍ശിക്കാനും സമയം കണ്ടെത്തണം.

3. പ്രഭാത ദര്‍ശനം: രാവിലെ 6.30നാണ് ക്ഷേത്രനട തുറക്കുന്നത്. ഉച്ചവരെയാണ് ദര്‍ശനം. പിന്നീട് രണ്ട് മണിക്കൂര്‍ നേരത്തെക്ക് നട അടച്ചിടും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നട വീണ്ടും തുറക്കും. രാത്രി പത്ത് മണിവരെയാണ് ദര്‍ശനം. അതിരാവിലെയുള്ള ദര്‍ശനത്തിന് തിരക്ക് കുറവാണ്. അതുകൊണ്ട് അതിരാവിലെ നടതുറക്കുമ്പോള്‍ തന്നെ ദര്‍ശനം നടത്താന്‍ ശ്രമിക്കുക. ചെരുപ്പ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയൊന്നും തന്നെ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഇവയെല്ലാം സൂക്ഷിക്കാന്‍ ക്ഷേത്ര പരിസരത്ത് പ്രത്യേകം സംവിധാനമുണ്ട്. അതിന് ശേഷം ദര്‍ശനത്തിനായുള്ള പ്രധാന വരിയിൽ നില്‍ക്കാവുന്നതാണ്. ക്ഷേത്രത്തിനുള്ളിലേക്ക് പൂക്കളോ മറ്റ് പ്രസാദങ്ങളോ കൊണ്ടുപോകാന്‍ പാടില്ലെന്ന കാര്യവും ഓര്‍മ്മിക്കുക. ക്ഷേത്രട്രസ്റ്റ് ജീവനക്കാര്‍ നിങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യും.

advertisement

4. ക്ഷേത്രത്തിലേക്കുള്ള കാല്‍നടയാത്ര: ക്ഷേത്ര പ്രവേശന കവാടത്തിന് 3-4 കിലോമീറ്റര്‍ മുമ്പായി പോലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ശേഷം വാഹനത്തില്‍ നിന്നിറങ്ങി നടന്നുവേണം ക്ഷേത്രത്തിലേക്ക് എത്താന്‍. ധരംപാത്തിലേയും രാംപാത്തിലേയും തീര്‍ത്ഥാടകരെ ക്ഷേത്രത്തിലേക്ക് എത്തിക്കാന്‍ യുപി സര്‍ക്കാര്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രോദ്ഘാടനത്തോടെ ഇവിടേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്ന് പ്രവേശന റോഡുകളുടെ വീതി കൂട്ടലും വികസനവും പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5. നീണ്ട ക്യൂ: ഒരുദിവസം ഏകദേശം രണ്ടര ലക്ഷം പേരാണ് ക്ഷേത്ര സന്ദര്‍ശനത്തിനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലേക്ക് വലിയൊരു ക്യൂ പ്രതീക്ഷിച്ച് കൊണ്ട് വേണം ഭക്തര്‍ ഇവിടേയ്ക്ക് എത്താന്‍. ഒന്നോ രണ്ടോ മണിക്കൂര്‍ വരിയില്‍ നില്‍ക്കേണ്ടി വന്നേക്കാം. അതേസമയം, ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ഇരിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം ഇവിടെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. നാലോ അഞ്ചോ സെക്കന്റാണ് ഓരോരുത്തര്‍ക്കും ദര്‍ശനത്തിനായി ലഭിക്കുക.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
അയോധ്യ രാമക്ഷേത്ര ദർശനത്തിന് ഒരുങ്ങുകയാണോ? ഈ അഞ്ച് കാര്യങ്ങള്‍ ഓർമയിൽ വച്ചോളൂ
Open in App
Home
Video
Impact Shorts
Web Stories