അതേസമയം, ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനവ് ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻവർഷത്തെ അപേക്ഷിച്ച് 12 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ ഇതുവരെ എത്തിയത് 3 ലക്ഷത്തിലധികം തീർത്ഥാടകരാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വരുമാനത്തിലുo കാര്യമായ വർധനവുണ്ട്. 12 ദിവസത്തെ കണക്കു പ്രകാരം 63 കോടി 11 ലക്ഷം രൂപയാണ് അപ്പം, അരവണ വഴിപാട് പ്രസാദങ്ങൾ ഉൾപ്പെടെയുള്ള വിതരണത്തിലൂടെ ദേവസ്വo ബോർഡിലേയ്ക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം വരുമാനം 47 കോടി 12 ലക്ഷം ആയിരുന്നു. 15 കോടി 89 ലക്ഷം രൂപയാണ് ഇതുവരെ അധിക വരുമാനമായി ബോർഡിന് ലഭിച്ചിരിക്കുന്നത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
November 29, 2024 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
Sabarimala | ഇനി ശബരിമലയിൽ ഭക്തർക്ക് നെയ്യ് വിളക്ക് സമർപ്പിക്കാം